കാസര്‍ഗോഡ് പത്താം ക്ലാസുകാരി പ്രസവിച്ചു; ആരാണ് ഉത്തരവാദിയെന്ന് അറിയില്ലെന്ന് പെണ്‍കുട്ടി

കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കും.
https://www.facebook.com/Malayalivartha