കണ്ണീര്‍ക്കാഴ്ചയായി... റംബുട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു....

സങ്കടം അടക്കാനാവാതെ നിലവിളിച്ച്... റംബുട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പെരുമ്പാവൂര്‍ മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരില്‍ ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5നാണ് സംഭവം.
മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി റംബുട്ടാന്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സാന്‍ജോ ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha























