ബാണസുര ഡാമിന്റെ ഒരു സ്പില്‍വെ ഷട്ടര്‍ കൂടി 15 സെന്റീമീറ്റര്‍ ഉയര്‍ത്തും....

ബാണസുര ഡാമിന്റെ ഒരു സ്പില്‍വെ ഷട്ടര്‍ കൂടി 15 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഡാമിലെ ഒരു സ്പില്‍വെ ഷട്ടര്‍ നിലവില്‍ 15 സെ മി ഉയര്‍ത്തി. ഡാമിലെ അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായി ഒരു സ്പില്‍വെ ഷട്ടര്‍ കൂടി ഇന്ന് രാവിലെ 10ന് 15 സെന്റീ മീറ്റര്‍ ഉയര്‍ത്തും. റേഡിയല്‍ ഗേറ്റ് നമ്പര്‍ 3 ആണ് തുറക്കുന്നത്.
കരമാന്‍തോട്, പനമരം പുഴകളില്‍ 15 മുതല്‍ 25 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാനായി സാധ്യത. പുഴയുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുള്ളത്. വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെയുള്ള സമയത്ത് യാതൊരു കാരണവശാലും അണക്കെട്ടില്‍ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കില്ലെന്ന് ജില്ലാ ഭരണകൂടം .
ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററില്‍ വിളിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha



























