കാണിപ്പയ്യൂരില്‍ നിന്നും ബുധനാഴ്ച വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ രണ്ടുപേര്‍ പിടിയില്‍

കാണിപ്പയ്യൂരില്‍ നിന്നും ബുധനാഴ്ച വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ രണ്ടുപേര്‍ പിടിയില്‍. ആനായ്ക്കല്‍ പൊര്‍ക്കളേങ്ങാട് സ്വദേശി വിനീഷും കാണിയാമ്പല്‍ സ്വദേശിയായ ഡിജീഷുമാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലായിട്ടുള്ളത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നേയുള്ളൂ. ഇവര്‍ മാല നഷ്ടപ്പെട്ട ശാരദയെ നേരത്തെ കണ്ടിട്ടുള്ളതും തുടര്‍ന്ന് മോഷണം പ്ലാന്‍ ചെയ്യുകയുമായിരുന്നു.
ഒന്നരപ്പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുന്ന പിടിവലിക്കിടയില്‍ മാലയുടെ ഒരു കഷണം മാത്രമാണ് ഇവര്‍ക്ക് കിട്ടിയത്. ലഭ്യമായ സി.സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസിന്റെ് പിടിയിലായത്.
"
https://www.facebook.com/Malayalivartha



























