കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന മൊഴി നിർണായകമായി; ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ...

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിൽ നിന്ന് തന്നെയാണ് ഇയാൾ പിടിയിലായത്. തളാക്കിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ ഓടിക്കയറിയ വീട്ടിനകത്ത് ഇയാൾ ഒളിച്ചിരിക്കുന്നുണ്ട് എന്ന വിവരം കിട്ടിയതിനെ തുടർന്നാണ് പിടിയിലായത്.
കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
https://www.facebook.com/Malayalivartha



























