ഒന്നുമറിയില്ലേ? വന്നാട്ടെ; പൃഥ്വിരാജ് കാത്തിരിക്കുന്നു

പൃഥ്വിരാജിന്റെ സിനിമകളില്‍ നിന്നും പ്രസിദ്ധരായ സാങ്കേതിക വിദഗ്ദ്ധര്‍ സഹകരിക്കാതെ ഒഴിയുന്നു. തലക്കനവും താന്‍ പോരിമയും കാരണം സാങ്കേതിക വിദഗ്ദ്ധര്‍ക്ക് സഹകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആരോപണം, അതിനാല്‍ സിനിമയെ കുറിച്ച് എ.ബ.സി.ഡി പോലുമറിയാത്ത പുതിയ ചെറുപ്പക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനാണ് പൃഥ്വി തീരുമാനിച്ചിരിക്കുന്നത്. ഏല്ലാവരെയും വെറുപ്പിക്കുക തന്റെ ശീലമായി കഴിഞ്ഞതായി കഴിഞ്ഞ ദിവസം രമേശ് നാരായണന്റെ വാക്കുകളില്‍ നിന്നും കേരളത്തിന് മനസിലായി.
പൃഥ്വിയുടെ പിതാവ് സുകുമാരനും ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അദ്ദേഹതിതന് മകനെക്കാള്‍ നൂറിരട്ടി കഴിവുണ്ടായിരുന്നു. മകനാകട്ടെ അനുദിനം മോശക്കാരനായി മാറി കൊണ്ടിരിക്കുന്നു. എന്നു നിന്റെ മൊയ്തീന്‍ സംവിധാനം ചെയ്തത് പൃഥ്വിരാജാണ്. ആര്‍എസ് വിമല്‍ ചിത്രത്തില്‍ വെറും കാഴ്ചക്കാരന്‍ മാത്രമായിരുന്നെന്നാണ് ചിത്രവുമായി സഹകരിച്ചവര്‍ പറയുന്നത്. ചിത്രം എഡിറ്റ് ചെയ്യാന്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ചെറുപ്പക്കാരനായ എഡിറ്ററെ വിളിച്ചെങ്കിലും അദ്ദേഹം ജീവനും കൊണ്ടോടി.
തന്റെ ചിത്രത്തില്‍ സഹകരിക്കുന്നവരൊക്കെ തന്റെ ജോലിക്കാരാണെന്നാണ് പൃഥ്വിരാജിന്റെ ഭാവം. പൃഥ്വിരാജിന്റെ ഗതികേട് മനസിലാക്കി അദ്ദേഹത്തിന് സമീപം സിനിമയെ കുറിച്ച് യാതൊന്നുമറിയാത്ത ചെറുപ്പക്കാര്‍ ക്യൂ നില്‍ക്കുന്നു. എല്ലാവരോടും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വരാനാണ് പൃഥ്വിരാജ് പറയുന്നത്. നിരന്തരം ചെയ്യുന്നവര്‍ക്ക് അദ്ദേഹം ഡേറ്റ് കൊടുക്കും.
മലയാള സിനിമയില്‍ മോഹന്‍ലാലിനോളം വളര്‍ന്നു കഴിഞ്ഞിരിക്കുകയാണെന്നാണ് ഭാവം. കര്‍ശനമായ നിലപാടുകളാണ് മോഹന്‍ലാലിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha