ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ, വാഹനം കുഴിയില്‍ ചാടി... അമ്മയുടെ മടിയിലിരുന്ന ആറുവയസ്സുകാരി റോഡിലേക്ക് തെറിച്ച് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി

അമ്മയുടെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ, വാഹനം കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം.
തിരൂര്‍ ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് ഹൈപ്പര്‍ മാര്‍ക്കറ്റിന് മുന്‍പില്‍ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത്. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസലിന്റെയും ബള്‍ക്കീസിന്റെയും മകളായ ഫൈസ(6) യാണ് മരണപ്പെട്ടത്. പുറണ്ണൂര്‍ യു.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഫൈസല്‍ ഇന്‍സ്റ്റാള്‍മെന്റിന് സാധനങ്ങള്‍ കൊണ്ടുപോയി കൊടുക്കുന്ന ജോലിക്കാരനാണ്.
ഫൈസലും ഭാര്യയും ഫൈസയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവായ രോഗിയെ കാണാനായി ഓട്ടോയില്‍ വന്ന് തിരിച്ചു പോകുകയായിരുന്നു. ഫൈസ മാതാവിന്റെ മടിയിലിരുന്നു യാത്ര ചെയ്യുകയും പിതാവ് ഓട്ടോ ഓടിക്കുകയുമായിരുന്നു. കുഴിയില്‍ ചാടിയ ഓട്ടോറിക്ഷയുടെ പിന്‍ഭാഗം പൊങ്ങിയതോടെ മാതാവിന്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ് വയറിന് സാരമായി പരിക്കേറ്റു. ഉടനെ തന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒന്‍പതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ കുട്ടി മരണപ്പെട്ടു. രണ്ടു സഹോരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha



























