നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് രണ്ടു കാറുകളില്‍ ഇടിച്ച് വന്‍ അപകടം... സംഭവത്തില്‍ ഒരു മരണം

ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് രണ്ടു കാറുകളില്‍ ഇടിച്ച് വന്‍ അപകടം. കാര്‍ യാത്രക്കാരില്‍ ഒരുമരണം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീര്‍(60) ആണ് മരിച്ചത്.
എട്ട് പേര്‍ക്ക് പരിക്കേറ്റതയാണ് വിവരം. അമിത വേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വാഹനങ്ങള്‍ ഫറോക്ക് പഴയപാലം വഴി തിരിച്ചു വിടുന്നു.
https://www.facebook.com/Malayalivartha



























