വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. പൂവന്നിക്കുന്നേല്‍ അനൂപ് (38), ഷിനു (35) എന്നിവരാണ് മരിച്ചത്. ഫാമിന് സമീപത്തെ വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക സൂചനകളുള്ളത്.
വെള്ളി രാവിലെ എട്ടോടെ കോഴിഫാമില്‍ എത്തിയ ജോലിക്കാരനാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് കല്‍പ്പറ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍ കോഴിഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
മീനങ്ങാടി പൊലീസും കെഎസ്ഇബി മുട്ടില്‍ സെക്ഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha



























