രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറി; ഉള്ളിൽ കണ്ടത് ഭീകര കാഴ്ച

കൊല്ലത്ത് നിന്നും നടുക്കുന്ന മറ്റൊരു വാർത്ത. യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറിയ വെളിനല്ലൂർ സ്വദേശി ലിവിന (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ ലിവിനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഈ സമയം വീട്ടിലുണ്ടായിരുന്നത് അച്ഛനും മുത്തച്ഛനും ലിവിനയും മാത്രമാണ് .രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറി. അപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha



























