നേഘയുടെ മരണം; ഭര്‍ത്താവിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ്

പാലക്കാട് വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മരിച്ച നേഘയുടെ ഭ4ത്താവ് ആലത്തൂര്‍ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു.
അതേസമയം കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്ക് നല്‍കി. ആലത്തൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തില്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ച രാത്രി 12.20 ഓടെയാണ് നേഘ സുബ്രഹ്മണ്യനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു. സംഭവം നടക്കുന്ന ദിവസം കോയമ്പത്തൂരില്‍ നിന്നെത്തിയ പ്രദീപ് നേഘയുമായി വഴക്കുണ്ടായിരുന്നുവെന്ന് മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























