നിയന്ത്രണം നഷ്ടമായ കാര്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറി അപകടം

പുതിയ ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം നഷ്ടമായ കാറിടിച്ച് മൂന്നു കാല്‍നടയാത്രികര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 50ഓടെയാണ് അപകടം. വ്യാപാര സ്ഥാപനത്തിന്റെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡിന് മറുഭാഗത്ത് നിന്ന യാത്രികരെ ഇടിക്കുകയായിരുന്നു.
വീണ്ടും മുന്നോട്ടുനീങ്ങിയ കാര്‍, സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മിനി ലോറിയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു.അന്യര്‍തൊളു സ്വദേശി രാജന്‍ (60), നരിയംപാറ സ്വദേശി ആലീസ് (54), പുളിയന്മല സ്വദേശി വര്‍ഗീസ് (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം കട്ടപ്പനയിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























