നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട 29ന് വൈകിട്ട് 5ന് തുറക്കും...

ശബരിമല നട നിറപുത്തരി പൂജകള്‍ക്കായി 29ന് വൈകിട്ട് 5ന് തുറക്കും. 30ന് പുലര്‍ച്ചെയാണ് നിറപുത്തരി പൂജ. ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ 29ന് വൈകിട്ട് പതിനെട്ടാംപടിയില്‍ സമര്‍പ്പിക്കും. 30ന് പുലര്‍ച്ചെ 5ന് നടതുറന്ന്, നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും.
തുടര്‍ന്ന് നെല്‍ക്കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. ശ്രീകോവിലിലും സോപാനത്തും നെല്‍ക്കതിരുകള്‍ കെട്ടിയശേഷം തന്ത്രി കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്മദത്തന്‍, മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യും.
ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ. എ.അജികുമാര്‍, ശബരിമല എക്‌സിക്യുട്ടിവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ പങ്കെടുക്കും. രാത്രി 10ന് നടയടയ്ക്കുന്നതാണ്.
അതേസമയം നിറപുത്തരി ആഘോഷത്തിനായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ഡ ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha