ഡിസിസി അധ്യക്ഷപദവിയില്‍ പകരം ചുമതല നല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും....

പാലോട് രവി രാജിവെച്ചെങ്കിലും തിരുവനന്തപുരം ഡിസിസി അധ്യക്ഷപദവിയില്‍ പകരം ചുമതല ആര്‍ക്കും നല്‍കാതെ കെപിസിസി. ചുമതല നല്‍കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ അടക്കമുള്ളതിനാല്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെപിസിസി നേതൃത്വം .
ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് വിശദീകരണക്കുറിപ്പുകള്‍ പാലോട് രവി നല്‍കിയെങ്കിലും രാജിക്കത്ത് നല്‍കാനായി കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെടുകയായിരുന്നു. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്. പുതിയ ഡിസിസി അധ്യക്ഷന്‍ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന.
എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇന്നലെ പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവില്‍ അതിവേഗമായിരുന്നു രാജി വെച്ചത്..
"
https://www.facebook.com/Malayalivartha