വിവാഹ രജിസ്ട്രേഷന് കേരളത്തിലുള്ള നൂതന സൗകര്യം ഇന്ത്യയില്‍ മറ്റെവിടെയുമില്ലെന്നും ലോകത്ത് അപൂര്‍വമാണിതെന്നും മന്ത്രി എം.ബി.രാജേഷ്

വിവാഹ രജിസ്ട്രേഷന് കേരളത്തിലുള്ള നൂതന സൗകര്യം ഇന്ത്യയില്‍ മറ്റെവിടെയുമില്ലെന്നും ലോകത്ത് അപൂര്‍വമാണിതെന്നും മന്ത്രി എം.ബി.രാജേഷ്.
സോഷ്യല്‍ മീഡിയയിലെ തള്ളല്ലെന്നും നിരവധി ദമ്പതികളുടെ അനുഭവമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പല അപേക്ഷകളും അഞ്ചുമിനുട്ടില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
കാനഡയിലെ ഒന്റോറിയോയില്‍ ജീവിക്കുന്ന പ്രവാസി ദമ്പതികള്‍ക്ക് പോലും കെ-സ്മാര്‍ട്ടിലൂടെ വിസ്മയകരമായ സേവനമാണ് ലഭ്യമായത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ക്കായി ഓഫീസിലേക്ക് വരേണ്ടതില്ല.എല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























