കനത്തമഴയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറിന് സമീപത്ത് മണ്ണടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു... മൂന്നാര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കനത്തമഴയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറിന് സമീപത്ത് മണ്ണടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന മൂന്നാര്‍ സ്വദേശി ഗണേശന്‍ മരിച്ചു. മുരുകന്‍ എന്നൊരാള്‍ കൂടി ലോറിയിലുണ്ടായിരുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു
2018ലെ പ്രളയത്തില്‍ മൂന്നാറിലെ ഗവണ്‍മെന്റ് ആര്‍ട്സ് കോളേജിന് സമീപത്ത് വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേഭാഗത്തുതന്നെയാണ് ഇപ്പോഴും മണ്ണിടിഞ്ഞിട്ടുള്ളത്.
https://www.facebook.com/Malayalivartha


























