തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം മൃഗശാലയിലെ കടുവയുടെ ആക്രമണത്തില്‍ ജീവനക്കാരന് പരിക്ക്. ആക്രമണത്തില്‍ മൃഗശാലയിലെ സൂപ്പര്‍വൈസറായ രാമചന്ദ്രന് പരിക്കേറ്റു. കൂട് കഴുകുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്റെ തലയില്‍ നാല് സ്റ്റിച്ചുണ്ട്. ബക്കറ്റിലെ വെള്ളം മാറ്റുന്നതിനിടെ കൂടിനകത്തുകൂടി കൈ കൊണ്ട് അടിക്കുകയായിരുന്നു എന്ന് മൃഗശാല സൂപ്രണ്ട് മഞ്ജുദേവി പറഞ്ഞു. നെറ്റിക്കാണ് പരുക്ക്. സാരമുള്ള പരുക്കല്ലെന്നും സൂപ്രണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha



























