ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു... ഇടുക്കി അണക്കെട്ടില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു....

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2372.88 അടിയില്‍ എത്തിയതോടെയാണിത്. 2373.30 അടിയാണ് ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയുടെ 67.21 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 16 അടി വെള്ളം കൂടുതല്‍. 2403 അടിയാണ് പരമാവധി സംഭരണശേഷി.
കേന്ദ്ര ജലകമ്മിഷന്‍ നിശ്ചയിച്ച നിലവിലെ റൂള്‍ലെവല്‍ അനുസരിച്ച് 2378.58 അടിയിലെത്തിയാല്‍ ഓറഞ്ചും 2379.58 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. അതിനുശേഷം ഡാം തുറക്കുന്ന നടപടികള്‍ ആരംഭിക്കും. 2380.58 അടിയാണ് അപ്പര്‍ റൂള്‍ ലെവല്‍. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 118.8 മില്ലി മീറ്രര്‍ മഴയാണ് പെയ്തത്.42.034 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. ഒരു ദിവസം കൊണ്ട് രണ്ടടിയിലേറെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതിന് മുമ്പ് 2022ലാണ് അവസാനമായി ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.
വൈദ്യുതി ഉത്പാദനം കൂട്ടിജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാനായി മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കെ.എസ്.ഇ.ബി പരമാവധിയാക്കി. കഴിഞ്ഞ ദിവസം 17 ദശലക്ഷം യൂണിറ്റിലേറെ ഉത്പാദിപ്പിച്ചു. അടുത്ത കാലത്തെ റെക്കാഡ് ഉത്പാദനമാണിത്.
" f
https://www.facebook.com/Malayalivartha



























