‘വിമാനം ബോംബിടും’; പറന്നുയർന്ന വിമാനത്തിൽ യാത്രക്കാരന്റെ ഭീഷണി; പിന്നലെ സംഭവിച്ചത്

വിമാനം ബോംബുവച്ച് തകർക്കുമെന്ന ഭീഷണിയുയർത്തി യാത്രക്കാരൻ. ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ നിന്നു ഗ്ലാസ്‌ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിൽ അരങ്ങേറിയത് നാടകീയമായ സംഭവ വികാസങ്ങൾ . ‘വിമാനം ബോംബിടും’ എന്ന് യാത്രക്കാരൻ വിളിച്ചുപറയുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.
‘അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം’ എന്നും യാത്രക്കാരൻ പറയുന്നത് വിഡിയോയിൽ കേൾക്കാൻ സാധിക്കും. പിന്നാലെ മറ്റൊരു യാത്രക്കാരൻ അയാളെ കീഴ്പ്പെടുത്തി . ഗ്ലാസ്‌ഗോയിൽ വിമാനം ഇറങ്ങിയപ്പോൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
41 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്നും ഇയാൾ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. നിറയെ യാത്രക്കാരുള്ള വിമാനത്തിലയിരുന്നു യാത്രക്കാരന്റെ ഈ തോന്നിയവാസം.
https://www.facebook.com/Malayalivartha