വെട്ടേറ്റ നിലയിൽ ഭാര്യയുടെ മൃതദേഹം; ആത്മഹത്യ ചെയ്ത നിലയിൽ ഭർത്താവ് ; ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൾ കണ്ടത് ഭീകരം

കഴിഞ്ഞ ദിവസം, കൊല്ലം എരൂരിൽ നിന്നും നടുക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നത്. ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് റജിയുടെ മൃതദേഹം കണ്ടെത്തിയത്.പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത് നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതാകാം എന്നസൻ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത് . ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്.ഇരുവരും തമ്മിൽ സ്ഥിരം തർക്കമുണ്ടായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. ഏരൂർ പൊലീസ് സ്ഥലത്തെ നടപടിക്രമങ്ങൾ ആരംഭിച്ചു.
മരിച്ച രണ്ടുപേരും റബ്ബർ ടാപ്പിങ് തൊഴിലാളികളായിരുന്നു. മദ്യപിച്ച് റജി വീട്ടിൽ വന്ന് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.ഇന്നലെ ഉച്ചവരെ മാതാപിതാക്കളെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്നാണ് മകൾ വീട്ടിലേക്ക് എത്തി പരിശോധന നടത്തിയത്. അയൽക്കാർക്ക് ഒപ്പം വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മാതാവിനെ വെട്ടിപരിക്കേൽപ്പിച്ച നിലയിലും റജിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























