അമ്മ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; എട്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

അമ്മ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മണത്തറയില്‍ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യനെയാണ് വേദവ്യാസ സ്‌കൂളിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗെയിം കളിക്കാന്‍ അമ്മയോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് ദേഷ്യത്തോടെ വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha