തിരുവല്ല കുറ്റൂരില്‍ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

തിരുവല്ല കുറ്റൂരില്‍ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂര്‍ പതിനൊന്നാം വാര്‍ഡില്‍ മരപ്പാങ്കുഴിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സല കെ.ജി (68) ആണ് മരിച്ചത്.
വീടിന് പിന്‍വശത്ത് ഉണക്കാന്‍ ഇട്ടിരുന്ന കുടംപുളി കുട്ടയില്‍ ആക്കുന്നതിനിടെ പുരയിടത്തില്‍ നിന്നിരുന്ന മാവിന്റെ ശിഖരം വത്സലയുടെ മേല്‍ പതിക്കുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.
https://www.facebook.com/Malayalivartha


























