സായുധ പൊലീസ് ബറ്റാലിയന്‍ മേധാവി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചു

സായുധ പൊലീസ് ബറ്റാലിയന്‍ മേധാവി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചു. എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവിന് പകരമാണ് നിയമനമുള്ളത്. അസുഖ ബാധിതനായ മഹിപാലിന് 31വരെ അവധി അനുവദിച്ചു.
ചികിത്സയ്ക്കായി അദ്ദേഹത്തെ സ്വദേശമായ രാജസ്ഥാനിലേക്ക് എയര്‍ ആംബുലന്‍സില്‍ അടുത്തിടെ കൊണ്ടുപോയിരുന്നു. ഓഗസ്റ്റില്‍ മഹിപാല്‍ വിരമിക്കും.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്ത അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കാട്ടി ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു. ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടായിരുന്നു.
കഴിഞ്ഞ മേയില്‍ അജിത്തിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ അടക്കം എതിര്‍പ്പിനെത്തുടര്‍ന്ന് നിയമനം റദ്ദാക്കിയിട്ടുണ്ടായിരുന്നു.ഗോവിന്ദച്ചാമി ജയില്‍ ചാടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെയും മാറ്റാനിടയുണ്ട്. അദ്ദേഹത്തിന് ബറ്റാലിയന്റെ ചുമതല നല്‍കാനാണ് സാദ്ധ്യത.
" f
https://www.facebook.com/Malayalivartha