മുണ്ടക്കയം മതമ്പയിൽ കാട്ടാന ആക്രമണം; കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു...

മതമ്പയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്വകാര്യ എസ്‌റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി തമ്പലക്കാടു കുറ്റിക്കാട്ട് പുരുഷോത്തമനാണു ( രാജു 64) കൊല്ലപ്പെട്ടത്. ടാപ്പിങ്ങിനിടെ ഉച്ചയ്ക്കു 12 മണിയോടെയാണു പുരുഷോത്തമനെ കാട്ടാന ആക്രമിച്ചത്.
ഇയാൾക്കൊപ്പം മകനും ഉണ്ടായിരുന്നെന്നാണു വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുവന്താനം പഞ്ചായത്തിലെ മതമ്പയുടെ സമീപം കൊയ്നാട് ഭാഗത്ത് റബർ പാട്ടത്തിന് എടുത്ത സ്‌ഥലത്താണ് ആനയുടെ ആക്രമണം ഉണ്ടായത്.
https://www.facebook.com/Malayalivartha