തെറ്റുപറ്റി...ജോലി തിരിച്ച് തരണമെന്ന് സിജുവും, പിതാവും: അടൂരിൽ മരുമകളും, മകനും ചേർന്ന് പിതാവിനെ മർദ്ദിച്ച സംഭവം; പ്രതികരണവുമായി മരുമകള്‍...

പത്തനംതിട്ട അടൂരിൽ മരുമകളും, മകനും ചേർന്ന് പിതാവിനെ മർദ്ദിച്ചത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഈ ദൃശ്യം പുറത്ത് വന്നതോടെ വലിയ രീതിയിൽ വിവാദമാവുകയും ചെയ്തു. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി മരുമകള്‍ സൗമ്യ രംഗത്ത് വന്നു. ഭർതൃപിതാവിനെ മർദിച്ചതു ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണെന്ന വിശദീകരണമാണ് സൗമ്യ നൽകിയത്. മദ്യപിച്ചെത്തുന്ന തങ്കപ്പന്‍ മർദിക്കാറുണ്ടായിരുന്നെന്നും തന്റെ അമ്മയുടെ മുന്നിൽവച്ചു മുടിക്കുത്തിനു പിടിക്കുകയും നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോൾ മുതല്‍ മർദിക്കാൻ തുടങ്ങിയെന്നും സൗമ്യ വെളിപ്പെടുത്തി.
മദ്യപിച്ചില്ലെങ്കിൽ അച്ഛൻ സ്നേഹമുള്ളയാളാണ്. എന്നാൽ മദ്യപിച്ചു കഴിഞ്ഞാൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്രയും കാലം അച്ഛന്റെ ഉപദ്രവം സഹിക്കുക മാത്രമാണു ചെയ്തത്. എന്നാൽ അന്ന് അച്ഛൻ ചെയ്തതു തന്നെ പ്രകോപിപ്പിച്ചതിനാലാണു പ്രതികരിച്ചതെന്നും സൗമ്യ പറഞ്ഞു. കഴിഞ്ഞ ഇരുപതാം തിയതിയാണു മകൻ സിജുവും മരുമകൾ സൗമ്യയും തങ്കപ്പനെ മർദിച്ചത്. മകൻ പൈപ്പ് കൊണ്ടും മരുമകൾ വടികൊണ്ടും അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
തുടർന്ന് ലഭിച്ച പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു. പിന്നീട് തങ്കപ്പൻ കോടതിയിൽ ചെന്ന് പരാതിയില്ലെന്ന് അറിയിച്ചതോടെ ജാമ്യം ലഭിക്കുകയായിരുന്നു. മകനെയും മരുമകളെയും ജയിലിൽ പോകാതെ രക്ഷിച്ചത് തല്ലുകൊണ്ട ആ പിതാവ് തന്നെയാണ്. മർദ്ദിച്ച മകനെ താൽക്കാലിക ജോലിയിൽ നിന്ന് കെഎസ്ഇബി ഒഴിവാക്കി. തങ്കപ്പൻ കോടതിയിൽ ചെന്ന് പരാതി ഇല്ലെന്ന് പറഞ്ഞതോടെ ജാമ്യം കിട്ടി. വീട്ടിൽ ചെല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ട് മർദിച്ചു എന്നാണ് എഫ്ഐആർ.
തെറ്റുപറ്റിയെന്നും, ജോലി തിരിച്ചു തരണമെന്ന് സിജുവും ഒപ്പം പിതാവ് തങ്കപ്പനും അപേക്ഷിക്കുന്നുണ്ട്. തങ്കപ്പൻ മറ്റൊരു വീട്ടിലാണ് താമസം. മകന്റെ വീട്ടിലെത്തിയപ്പോഴാണ് മകനും മരുമകളും അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. ‘
https://www.facebook.com/Malayalivartha