വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ട് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍

ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള ജോലി സമയം ആഴ്ചയില്‍ 25 മണിക്കൂറായി വര്‍ധിപ്പിച്ചു. രാജ്യത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ട് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ വികസന പദ്ധതിയായ 'International Education: Going for Growth Plan' - ന്റെ ഭാഗമായി നിരവധി നയമാറ്റങ്ങളാണ് ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ് പ്രഖ്യപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പഠനത്തോടൊപ്പമുള്ള ജോലി സമയം ആഴ്ചയില്‍ നിലവിലെ 20 മണിക്കൂറില്‍ നിന്ന് 25 മണിക്കൂറായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 2025 നവംബര്‍ മൂന്ന് മുതല്‍ ഈ നയമാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആകര്‍ഷിച്ച് ന്യൂസിലാന്‍ഡിന്റെ വിദ്യാഭ്യാസ രംഗത്തെ വീണ്ടും ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ന്യൂസിലാന്‍ഡിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗം കൂടുതല്‍ ആകര്‍ഷകമാക്കാനും, വലിയ വരുമാനവും വൈദഗ്ധ്യവും രാജ്യത്ത് നിലനിര്‍ത്തുവാനും ഇതിലൂടെ കഴിയുന്നു. പുതിയ നിയമം അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വരുമാനം നേടുവാനും ജീവിതച്ചെലവുകളുടെ ഭാരം കുറയ്ക്കാനും പ്രായോഗിക ജോലി പരിചയം നേടാനും അവസരമുണ്ടാകും. നിലവിലെ വിദ്യാര്‍ഥികള്‍ക്ക് അധികമായി കിട്ടുന്ന അഞ്ച് മണിക്കൂര്‍ ഉപയോഗപ്പെടുത്താന്‍ ഇമ്മിഗ്രേഷന്‍ ഫീസ് അടച്ചു പുതിയ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസവും ആഗോള അംഗീകാരമുള്ള സര്‍വകലാശാലകളും സുരക്ഷിതവും സമാധാനപരവുമായ പരിസ്ഥിതിയും അനുയോജ്യമായ കാലാവസ്ഥയും മികച്ച തൊഴിലവസരങ്ങളും ഉറപ്പു നല്‍കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ന്യൂസിലാന്‍ഡ്. പ്ലസ് ടുവിന് മിനിമം 50% മാര്‍ക്കുള്ള കുട്ടികള്‍ക്ക് മുതല്‍ അനുയോജ്യമായ കോഴ്‌സുകള്‍ ന്യൂസിലാന്‍ഡില്‍ ലഭ്യമാണ്. മാത്രമല്ല IELTS, PTE ഒന്നുമില്ലാതെ തന്നെ അഡ്മിഷന്‍ എടുക്കാവുന്നതാണ്. ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, പിഎച്ച്ഡി ലെവലിലുള്ള കോഴ്‌സുകള്‍ക്ക് മൂന്ന് വര്‍ഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നു.
ഒരു വര്‍ഷത്തെ മാസ്‌റ്റേഴ്‌സ് പഠനത്തോടൊപ്പം മൂന്ന് വര്‍ഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നതും ന്യൂസിലാന്‍ഡിന്റെ മറ്റൊരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം ഫുള്‍ ടൈം ജോലി ചെയ്യുവാന്‍ അവസരമുള്ള കോഴ്‌സുകളും ന്യൂസിലാന്‍ഡില്‍ ലഭ്യമാണ്. പഠന കാലയളവില്‍ കുടുംബത്തെ കൂടെ കൊണ്ടുപോകുവാനും പങ്കാളിക്ക് ഫുള്‍ ടൈം ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ ജഞന് അപേക്ഷിക്കുവാനും അനുമതിയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ജഞ ലഭിച്ചാല്‍ മാതാപിതാക്കളെയും ഗ്രാന്‍ഡ് പേരന്റ്‌സിനെയും ജഞലേക്ക് ആഡ് ചെയ്യാമെന്നതും ന്യൂസിലാന്‍ഡിന്റെ പ്രത്യേകതയാണ്. മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ് വാഗ്ദാനം ചെയുന്നു.
ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡില്‍ വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ഷം തോറും വന്‍വര്‍ധനവാണ്. 2023 24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള വിദ്യാര്‍ഥികളുടെ ഫണ്ടിങ്ങില്‍ 47.5% വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലാന്‍ഡ് പഠനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിദഗ്ധരോട് ചോദിക്കാം: 7356 155 333
https://www.facebook.com/Malayalivartha