പിണറായുടെ കാപ്പിറ്റല്‍ പണിഷ്‌മെന്റ്: അച്യുതാനന്‍ മരിച്ചത് നെഞ്ചുപൊട്ടി; സിപിഎമ്മില്‍ കൊടുങ്കാറ്റുയരുന്നു... സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ് ഉടന്‍

15 വര്‍ഷം മുന്‍പ് വിഎസ് അച്യുതാനന്ദനെ സിപിഎമ്മില്‍ നിന്ന് പുകച്ചു പുറത്താക്കാന്‍ പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് പോളിറ്റ് ബ്യൂറോയില്‍ കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ പ്രകാശ് കാരാട്ടും അതേ ലൈനില്‍തന്നെയായിരുന്നു. സിപിഎം പാര്‍ട്ടിയുടെ സ്ഥാപന നേതാവായിരുന്ന വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിക്ക് പുറത്താന്‍ ഒരിക്കലും പാടില്ലെന്ന സീതാറാം യച്ചുരിയുടെയും ബംഗാള്‍ ഘടകത്തിന്റെ ശക്തമായ നിലപാടാണ് വിഎസിന് രക്ഷയായത്. വൃന്ദ കാരാട്ടും വിഎസിനോട് അല്‍പം സഹതാപം കാണിച്ചുവെന്നാണ് കഥ. വിഭാതീയതയുടെ പേരില്‍ അഥവാ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നില്ല എന്നതിന്റെ പേരില്‍ വിഎസിനെ പുറത്താക്കാന്‍ പിണറായി ആഞ്ഞുശ്രമിച്ചപ്പോള്‍ പ്രകാശ് കാരാട്ട് നിശബ്ദനായി ഇരുന്നു. അവസാനം പോളിറ്റ് ബ്യൂറോയില്‍നിന്ന് വിഎസിനെ തരംതാഴ്ത്തിയാണ് പിണറായി ഗ്രൂപ്പ് കാപ്പിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കിയത്.
പാര്‍ട്ടിയുടെ തിരുവനന്തപും ആലപ്പുഴ സമ്മേളനങ്ങളില്‍ സിപിഎമ്മില്‍ ഗോഡ് ഫാദര്‍മാരുള്ള പല ദത്തുപുത്രന്‍മാരും ദത്തുപുത്രികളും വരെ വിഎസ് അച്യുതാനന്‍ എന്ന വയോധിക നേതിവിനെ വെട്ടിനിരത്തണമെന്നും പുറത്താക്കണമെന്നും ആഞ്ഞടിച്ചു. ചിലര്‍ പുലഭ്യം പറഞ്ഞു. വിവരമോ സുബോധമോ ഇല്ലാത്ത അര പൊട്ടന്‍മാരും അരപ്പൊട്ടികളുമായ കുട്ടികളെ കൊണ്ട് വിഎസിനെ പരസ്യമായി ചീത്തവിളിപ്പിക്കാന്‍ പിണറായി ഗ്രൂപ്പ് കളത്തിലിറങ്ങിയതോടെ മനസു തകര്‍ന്ന് സ്വയം പാര്‍ട്ടി വിടാന്‍ വരെ വിഎസ് ആഗ്രഹിച്ചുവെന്നാണ് അണിയറ വര്‍ത്തമാനം.
ഇതേ വിഎസ് എച്യുതാനന്ദന്‍ 101-ാം വയസില്‍ കഴിഞ്ഞയാഴ്ച മരിച്ചപ്പോള്‍ പിണറായി വിജയനും ഗോവിന്ദനും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സങ്കട അഭിനയങ്ങള്‍ കണ്ട് വിവരമുള്ളവരെല്ലാം ചിരിച്ചു.അപാരമാണ് സിപിഎമ്മിനുള്ളില്‍ നടക്കുന്ന ഇത്തരം അഭിനയങ്ങള്‍. ആയ കാലത്ത് വിഎസ് അച്യുതാനന്ദനെ കൊന്നുതള്ളാന്‍ നിലകൊണ്ടവര്‍ അദ്ദേഹം മരിച്ചപ്പോള്‍ വീരനും ധീരനും മഹാനമായി ചിത്രീകരിച്ച് നാല് വോട്ടു കിട്ടാനുള്ള വഴിയും വകയുമുണ്ടാക്കി. ഇപ്പോഴിതാ പിരപ്പന്‍കോട് മുരളിയും സുരേഷ് കുറുപ്പും പാര്‍ട്ടിയില്‍ ചില ഞാഞ്ഞൂല്‍ കുട്ടികള്‍ വിഎസ് അച്യുതാനന്ദന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കാന്‍ പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ അഴിഞ്ഞാടിയതായി വെളിപ്പെടുത്തിയിരിക്കുന്നു. ഹൃദയം തകര്‍ന്നും മനസ് മരവിച്ചുമാണ് അവസാനകാലത്ത് വിഎസ് പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ കഴിഞ്ഞതെന്ന് കാലം തിരിച്ചറിയും.
വിഎസിന് അവസാന വട്ടം മലമ്പുഴയില്‍ സീറ്റ് നിഷേധിക്കുകയും മത്സരിക്കേണ്ടെന്ന് കല്‍പിക്കുകയും ചെയ്തതും അവസാനം പോളിറ്റ് ബ്യൂറോ ഇടപെട്ട് സീറ്റ് നല്‍കുകയും ചെയ്തതൊന്നും കാലം മറന്നിട്ടില്ല. വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചു പെണ്‍കുട്ടി സമ്മേളനത്തില്‍ പറഞ്ഞെന്ന മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടി ഫോറങ്ങളിലും ഇതേ കൊച്ചു കുട്ടി പുറന്തള്ളുന്ന പൊട്ടത്തരങ്ങളും വിഡ്ഡിത്തങ്ങളും വിവരക്കേടുകളുമൊക്കെ കണ്ടും കേട്ടും ചിരിയടക്കാത്ത മലയാളികള്‍ ഏറെപ്പേരാണ്. ഇങ്ങനെയൊക്കെ പിണറായിയെ സ്തുതിച്ചവര്‍ക്കൊക്കെയും ചാചനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിക്ക് പ്രതിരോധം ഒരുക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം എത്രയോ വലിയ പദവികളാണ് സമ്മാനിക്കപ്പെട്ടിരിക്കുന്നത്.
നന്നായി സംസാരിക്കുന്ന ഒരു യുവനേതാവ് പറഞ്ഞതായാണ് മുതിര്‍ന്ന നേതാവ് പിരപ്പന്‍കോട് മുരളി പറഞ്ഞത്. തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാന്‍ മാത്രം വിധിയുള്ള ആ യുവനേതാവ് പിണറായി വിജയന്റെ ചേരിയിലെ അറിയപ്പെടുന്ന ചാവേറാണ്. കാപ്പിറ്റല്‍ പണിഷ്മെന്റ് എന്ന പ്രയോഗം യുവ പുരുഷ നേതാവില്‍ നിന്നാണോ യുവ വനിതാ നേതാവില്‍ നിന്നാണോ ഉണ്ടായത് എന്നതില്‍ മാത്രമാണ് ഇനി കണ്‍ഫ്യൂഷന്‍ തീരാനുള്ളത്. ഇനി രണ്ട് പേരും അങ്ങനെ പറഞ്ഞോ എന്നുമറിയില്ല. സുരേഷ് കുറുപ്പും പിരപ്പന്‍കോട് മുരളിയും സാമാന്യത്തിലധികം വിശ്വാസ്യതയുള്ള രണ്ട് പ്രധാന സിപിഎം നേതാക്കളാണ്. എംവി ഗോവിന്ദനേക്കാള്‍ ഇവരെ വിശ്വസിക്കുന്നവരാണ് ശരാശരി പാര്‍ട്ടി അനുഭാവികളേറെയും. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ഒന്നായിരിക്കുന്നു വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന ആവശ്യം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നുവെന്നത്. മുരളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സുരേഷ് കുറുപ്പും വിവാദത്തിന് ശക്തി പകരുകയാണ്.
തിരുവനന്തപുരം സമ്മേളനത്തില്‍ ഉയര്‍ന്ന കാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആലപ്പുഴ സമ്മേളനത്തിലും ആവര്‍ത്തിച്ചുവെന്നാണ് സുരേഷ് കുറുപ്പ് പുറയുന്നത്. അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ പ്രായമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെയാണ് വിഎസ് വേദിവിട്ട് പുറത്തിറങ്ങിത്. അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയി. അനുനയിപ്പിക്കാന്‍ യച്ചൂരിയും കാരാട്ടും പിന്നാലെ വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല'.മലപ്പുറം സമ്മേളനത്തിന് പിന്നാലെ വിഎസ് പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജന നേതാക്കന്മാരും വിഎസിനെ ഉപേക്ഷിച്ചുവെന്നും സുരേഷ് കുറുപ്പ് പറയുന്നു.
മലപ്പുറം സമ്മേളനത്തില്‍ സുര്‍ജിത്തും പ്രകാശ് കാരാട്ടും മത്സരിക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിഎസിന്റെ പിന്തുണയുള്ള പാനല്‍ മത്സരിച്ചു പരാജയം ഏറ്റുവാങ്ങി. മുരളിയെ പോലെ കുറുപ്പും പാര്‍ട്ടിയുമായി ഇപ്പോള്‍ സജീവ ബന്ധത്തിലല്ലെങ്കിലും, കാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം ആളിക്കത്തിക്കാന്‍ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ കാരണമായിട്ടുണ്ട്. 1996-ല്‍ മാരാരിക്കുളത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം വി.എസ്. അച്യുതാനന്ദനെ മനപ്പൂര്‍വം തോല്‍പിച്ചതാണെന്നും പിരപ്പന്‍കോട് മുരളി ആരോപണം ഉന്നയിച്ചിരുന്നു. 2016-ല്‍ എല്‍ഡിഎഫ് വിജയിച്ചതിന് പിന്നാലെ വിഎസിനെ ആറുമാസം മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവെച്ചിരുന്നെന്നും അതിന് പിന്നാലെയാണ് തന്നെ സിപിഎം സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവാക്കിയതെന്നും പിരപ്പന്‍കോട് മുരളി പറയുന്നു. വിഎസിനൊപ്പം നിലകൊണ്ടതിനാലാണ് രണ്ടു തവണ എംപിയും മൂന്നു തവണ എംഎല്‍എയുമായ സുരേഷ് കുറുപ്പിന് സ്പീക്കര്‍ സ്ഥാനവും മന്ത്രി സ്ഥാനവും പിണറായി നല്‍കാതിരുന്നത്.
2016-ല്‍ വിഎസ് ആണ് തിരഞ്ഞെടുപ്പ് നയിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ സ്വാഭാവികമായും വിഎസ് മുഖ്യമന്ത്രിയാകും എന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോള്‍ ഇവിടുത്തെ സെക്രട്ടേറിയേറ്റ് കൂടി തീരുമാനിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന്.
വി.എസിനെ ആറുമാസം മുഖ്യമന്ത്രിയാക്കണം. അതിനു ശേഷം പിണറായിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ വിരോധമില്ലെന്ന് താന്‍ പറഞ്ഞതായി പിരപ്പന്‍കോട് മുരളി പറയുന്നു. കേരളത്തില്‍ വിദ്യാഭ്യാസമന്ത്രി വിവരവും വിവേകവും ഉള്ളവരായിരിക്കമെന്ന് നിര്‍ബന്ധമില്ലെന്ന് ഈ മന്ത്രിസഭ തെളിയിച്ചിട്ടുണ്ട്. കാപ്പിറ്റല്‍ പണിഷ്‌മെന്റ് ആരോപണം ശരയല്ലെന്ന മന്ത്രി ശിവന്‍കുട്ടി പറഞ്ഞതിനെ അത്തരത്തില്‍ നോക്കിക്കണ്ടാല്‍ മതിയാകും.
https://www.facebook.com/Malayalivartha


























