പഹല്‍ഗാം സൂത്രധാരന്റെ തല പോയിന്റ് ബ്ലാങ്കില്‍ ചിതറിച്ചത് ആട്ടിടയന്മാര്‍ ; ഭീകരന്മാരുടെ തല പാക്കിന് പാഴ്‌സല്‍

പഹല്‍ഗാം സൂത്രധാരന്റെ തല പോയിന്റ് ബ്ലാങ്കില്‍ ചിതറിച്ചത് ആട്ടിടയന്മാര്‍. ഭീകരരുടെ ഒളിത്താവളം ആദ്യം കണ്ടത് ആട്ടിടയന്മാരാണ്. ഉള്‍ക്കാട്ടില്‍ മരച്ചുവട്ടില്‍ ടെന്റുകള്‍ ശ്രദ്ധയില്‍പ്പെടുന്നു. തൊട്ടടുത്തായ് ഭക്ഷണം പാകം ചെയ്യുന്ന ഒരാള്‍. അപ്പുറത്ത് കിടന്നുറങ്ങുന്ന രണ്ടുപേര്‍. എന്നാല്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ടെന്റുകള്‍ക്ക് അടുത്തായ് തോക്കും മറ്റും കണ്ടതോടെ സംശയം തോന്നി. തുടര്‍ന്ന് കശ്മീര്‍ സൈന്യത്തിന് വിവരം കൈമാറുകയായിരുന്നു. ആട്ടിടയന്മാരുടെ നിര്‍ദ്ദേസപ്രകാരം പ്രദേശം വളഞ്ഞ സൈന്യത്തിന് നിരാശപ്പെടേണ്ടി വന്നില്ല. പഹല്‍ഗാം ചോരക്കളമാക്കി മുങ്ങിയ കൊടുംഭീകരന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ തലചിതറിച്ചു. സൈന്യത്തെ സഹായിച്ച ആട്ടിടയന്മാരുടെ പേര് വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അവരുടെ ഇടപെടലാണ് നിര്‍ണായകമായതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാസെറ്റുകളിലെ സിഗ്‌നലുകള്‍ ചോര്‍ത്തിയത് വഴിത്തിരിവായെന്നും കൃത്യമായ നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത് എന്നും സൈന്യം വ്യക്തമാക്കി.
കൊല്ലപ്പെട്ട ഭീകരന്‍ ഹാഷിം മൂസ പാക് സേനയിലെ മുന്‍ കമാന്‍ഡോ ആണ്. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പാക് പട്ടാളത്തിന്റെ എല്ലാ ഒത്താശയും ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവാണിത്. ഞങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വാദിക്കുകയാണ് പാക് ഭരണകൂടം. പാകിസ്ഥാനെ ഇതിലേകക് വലിച്ചിഴയ്ക്കുകയാണ് ഇത് ഇന്ത്യയുടെ നെറികേടെന്നായിരുന്നു പട്ടാള മേധാവി അസിം മുനീര്‍ വാദിച്ചത്. അവന്മാരുടെ അണ്ണാക്കിലിട്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം പൊട്ടിച്ചിരിക്കുന്നത്. ഈ ഭീകരന്മാരുടെ തലയറുത്ത് പാക് പട്ടാളമേധാവിക്ക് പാഴ്‌സലയച്ചേക്കെന്ന് ഇന്ത്യക്കാരുടെ കമന്റുകള്‍. പഹല്‍ഗാം ഭീകരരെ കൊന്നൊടുക്കിയ സൈന്യത്തിന് സല്യൂട്ടെന്ന് തുരുതുരാ പോസ്റ്റുകളും കമന്റുകളും നിറയുന്നത്. പഹല്‍ഗാമില്‍ ചോരവീഴ്ത്തിയവരെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കുമെന്നും ഒരുത്തനും രക്ഷപ്പെടില്ലെന്ന് അന്നേ സൈന്യം പ്രഖ്യാപിച്ചതാണ്. ആ വാക്ക് പാലിച്ചിരിക്കുകയാണ് സൈന്യം.
പാക് പട്ടാളം മോങ്ങല്‍ തുടങ്ങിയിട്ടുണ്ട്. കാരണം കൊല്ലപ്പെട്ട ഹാഷിം മൂസ പാക് പട്ടാള തലവന്മാര്‍ക്കും ചാര സംഘടന ഐഎസ്‌ഐക്കും വേണ്ടപ്പെട്ടവനാണ്. ഇവനാണ് പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയത്. ലഷ്‌കര്‍ഇതൊയ്ബ ഭീകരനായ സുലെമാന്‍ ഷാ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഒരു എലൈറ്റ് യൂണിറ്റായ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ മുന്‍ കമാന്‍ഡോയാണ്. സുലെമാന്‍ 2023 സെപ്റ്റംബറില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ദക്ഷിണ കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പഹല്‍ഗാം ഭീകരരെ ഇന്ത്യന്‍ സേന കാലപുരിയ്ക്ക് അയക്കുമ്പോള്‍ അസിം മുനീര്‍ അങ്ങ് ചൈനയിലായിരുന്നു. പാക് പട്ടാള മേധാവി ഓടിപ്പിടഞ്ഞ് എത്തിയിട്ടുണ്ട്. സുലൈമാനും സംഘവും പിടിക്കപ്പെടാത്തതിന്റെ ആവശത്തിലായിരുന്നു മുനീര്‍. ഇനിയും കശ്മീരില്‍ ആക്രമണം നടത്താന്‍ പദ്ധതി മെനഞ്ഞുകൊണ്ടിരുന്നതാണ്. ഇന്ത്യ സേന ആ പദ്ധതിയുടെ വേരറുത്തു. പാക് പട്ടാളം ഒരുവഴിക്കൂടെ മോങ്ങല്‍ തുടങ്ങിയിട്ടുണ്ട്.
ഓപ്പറേഷന്‍ മഹാദേവില്‍ മൂന്ന് ഭീകരരെ വധിച്ചതില്‍ പാകിസ്ഥാന്‍ രോഷാകുലരാണ്. ഇന്ത്യന്‍ ഏജന്‍സികള്‍ ഏറ്റുമുട്ടലുകളില്‍ കസ്റ്റഡിയിലെടുത്ത പാകിസ്ഥാനികളെ കൊല്ലുന്നുണ്ടെന്നും അവരെ അതിര്‍ത്തി കടന്നുള്ള തീവ്രവാദികള്‍ എന്ന് വിളിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ പറഞ്ഞു. പാകിസ്ഥാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ ഭീകരരെ 'നിരപരാധികള്‍' എന്നും 'നിരപരാധികളായ പാകിസ്ഥാനികള്‍' എന്നൊക്കെയാണ് പടച്ചുവിട്ടിരിക്കുന്നത്. ഓപ്പറേഷന്‍ മഹാദേവിന്റെ പേരില്‍ ഇന്ത്യ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുകയാണ്' എന്ന് പാകിസ്ഥാന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാന്റെ ഇംഗ്ലീഷ് പത്രമായ ഡോണ്‍ അവരുടെ റിപ്പോര്‍ട്ടില്‍ എഴുതി. അറിയാതെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തുന്നവരെപ്പോലും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് തീവ്രവാദികളെന്ന് ഇന്ത്യ മുദ്രകുത്തുന്നുവെന്നാണ് പാക് മാധ്യമ വാര്‍ത്ത. എന്നാല്‍, കശ്മീരിലെ കാടുകളില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ സാറ്റലൈറ്റ് ഫോണും ആയുധശേഖരവും ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തില്ല. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് സൈന്യം ഒരു എം 4 കാര്‍ബൈന്‍ റൈഫിള്‍, രണ്ട് എകെ റൈഫിളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു. 723 പാകിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യന്‍ ജയിലുകളില്‍ തടവിലാണെന്ന് പാകിസ്ഥാന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ചൗധരി ഷെരീഫ് അവകാശപ്പെട്ടു. എന്നാല്‍ ഈ 723 പാകിസ്ഥാന്‍ പൗരന്മാര്‍ എങ്ങനെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയതെന്ന് പാകിസ്ഥാന്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയിലെടുത്ത ഈ ആളുകള്‍ പാകിസ്ഥാനെതിരെ പ്രസ്താവനകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്ന് പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡോണ്‍ എഴുതിയിട്ടുണ്ട്.
ഏറ്റുമുട്ടല്‍ സിദ്ധാന്തം തെളിയിക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ തീവ്രവാദികളുടെ ചിത്രങ്ങളും ആയുധങ്ങളും ഇതിനകം തന്നെ പുറത്തുവിട്ടിരുന്നു എന്ന ബാലിശമായ അവകാശവാദമാണ് ജിയോ ന്യൂസ് നടത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ 56 പാകിസ്ഥാനികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഐഎസ്പിആര്‍ ഒരു ബ്രീഫിംഗില്‍ പറഞ്ഞിരുന്നതായി ജിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ പാകിസ്ഥാനികള്‍ എങ്ങനെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയതെന്നതില്‍ പാകിസ്ഥാന്‍ മൗനം പാലിച്ചു. ഇന്ത്യ ഇപ്പോള്‍ ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ പേരില്‍ ഏറ്റുമുട്ടലുകളില്‍ തടവിലാക്കപ്പെട്ട 'നിരപരാധികളായ' പാകിസ്ഥാനികളെ ഉപയോഗിക്കുന്നുണ്ടെന്നും പാകിസ്ഥാന്റെ വാര്‍ത്താ ചാനലായ 365 പ്ലസ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇന്ത്യ ഈ ഓപ്പറേഷനെ വിജയകരമായ സൈനിക നടപടിയായി അവതരിപ്പിക്കുന്നുവെന്ന് ഈ ചാനല്‍ പറയുന്നു. പാക് മാധ്യമങ്ങളെല്ലാം ഭീകരരെ വെളുപ്പിച്ചാണ് വാര്‍ത്ത കൊടുക്കുന്നത്. നിരപരാധികളെന്നൊക്കെ പടുച്ചുവിടുന്നു.
പാകിസ്ഥാന്റെ തനിക്കൊണം എന്താണെന്ന് ഇന്ത്യയ്ക്ക് വ്യക്തമായ് അറിയാം. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകര നേതാക്കന്മാരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പോയി കണ്ണീരൊലിച്ചവരല്ലെ. അതിന്റെ ചിത്രം ലോകം മുഴുവന്‍ കണ്ടതാണ്. ഭീകരതയോട് ഇന്ത്യയ്ക്ക് ഒരു നിലപാടെ ഉള്ളു. തോക്ക് കൊണ്ട് മറുപടി കൊടുക്കുക. പഹല്‍ഗാം ആക്രമണത്തില്‍ പാക് പട്ടാളത്തിനും ഐഎസ്‌ഐക്കും കൃത്യമായ പങ്കുണ്ട്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഇന്ത്യന്‍ യൂ ട്യൂര്‍മാരേയും വളോഗര്‍മാരേയും വലയിലാക്കി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും. ഇന്ത്യന്‍ മണ്ണില്‍ ഭീകരവാദത്തിന് സ്ലീപ്പര്‍ സെല്ലുകള്‍ വളര്‍ത്തിയെടുക്കാന്‍ തലപുകയ്ക്കുകയും ചെയ്യുന്ന പാക് നെറികേട് ഇന്ത്യയ്ക്ക് അറിയാത്തതല്ല. കശ്മീരിലേകക് നുഴഞ്ഞുകയറുന്ന ജെയ്‌ഷെലഷ്‌കര്‍ ഭീകരര്‍ക്ക് ആയുധവും പണവും ഒഴുകുന്നത് പാക് പട്ടാളത്തില്‍ നിന്നാണ്. കൊടും ഭീകരന്‍ മസൂദ് അസറിന് സംരക്ഷണം കൊടുക്കുന്നത് പാക് പട്ടാളം. എന്നാല്‍ എത് പാതാളത്തില്‍ കൊണ്ട് ഒളിപ്പിച്ചാലും മസൂദിന്റെ തല ഇന്ത്യന്‍ പട്ടാളം എടുക്കും. പഹല്‍ഗാം ആക്രമണത്തിന്റെ തലയാണ് മസൂദ് അസര്‍.
പഹല്‍ഗാം ആക്രമണ ഭീകരന്‍ സുലൈമാനൊപ്പം മറ്റ് രണ്ട് തലകൂടി സൈന്യം എടുത്തിട്ടുണ്ട്. 2024 ഒക്ടോബറില്‍ നടന്ന സോനാമാര്‍ഗ് ടണല്‍ ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ജിബ്രാന്‍ എന്ന ഭീകരനും കൊല്ലപ്പെട്ടു. ഹംസ അഫ്ഗാനി എന്നയാളാണ് കൊല്ലപ്പെട്ട മൂന്നാമന്‍. കഴിഞ്ഞ 14 ദിവസമായി ഈ മേഖല കേന്ദ്രീകരിച്ച് സൈന്യം നിരീക്ഷണം നടത്തിയിരുന്നു. ഭീകരര്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാ സെറ്റുകളിലെ സിഗ്‌നലുകള്‍ ചോര്‍ത്തിയത് വഴിത്തിരിവായി. ഉള്‍വനത്തിലേക്ക് നീങ്ങിയ ഭീകരര്‍ മറ്റൊരു ആക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഭീകരര്‍ക്കായി ശ്രീനഗറിലെ ദാര മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹര്‍വാന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഹര്‍വാനിലെ മുള്‍നാര്‍ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നതിനിടെ ദൂരെ നിന്ന് രണ്ട് റൗണ്ട് വെടിയൊച്ചകള്‍ കേട്ടതോടെയാണ് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha