Widgets Magazine
30
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെറ്റുപറ്റി...ജോലി തിരിച്ച് തരണമെന്ന് സിജുവും, പിതാവും: അടൂരിൽ മരുമകളും, മകനും ചേർന്ന് പിതാവിനെ മർദ്ദിച്ച സംഭവം; പ്രതികരണവുമായി മരുമകള്‍...


ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


ജയിലുകളുടെ അവസ്ഥ ഇടിഞ്ഞു വീഴുന്ന അവസ്ഥ..പഴയ ബ്ളോക്കുകളിലെ ഓടുമേഞ്ഞ മേൽക്കൂരയിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് പ്ളാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയിട്ടുണ്ട്..നമ്പർ വൺ കേരളത്തിലെ അവസ്ഥ..


KSRTC ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..യാതൊരു നാണവും മാനവുമില്ലാതെയാണ് ഇയാൾ അശ്ലീലത പ്രകടിപ്പിച്ചു കൊണ്ട് ഇരിക്കുന്നത്.. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്..


മുണ്ടക്കയം മതമ്പയിൽ കാട്ടാന ആക്രമണം; കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു...

കന്യാസ്ത്രീകളുടെ ഉടുതുണി പറിച്ച് അവഹേളിച്ചവര്‍ CPM ; മന്ത്രി ശിവന്‍കുട്ടിയെ കുടഞ്ഞ് സിസ്റ്റര്‍ ജോസിയ

29 JULY 2025 03:46 PM IST
മലയാളി വാര്‍ത്ത

കിട്ടിയ അവസരത്തില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയ മന്ത്രി ശിവന്‍കുട്ടിയുടെ കരണത്തടിച്ച് കന്യാസ്ത്രീ. നാടക വേദികളില്‍ കന്യാസ്ത്രീകളുടെ ഉടുതുണി പറിക്കാന്‍ സിപിഎമ്മുകാര്‍ വേദിയൊരുക്കി കൊടുത്തുപ്പോള്‍ ശിവന്‍കുട്ടിയുടെ കരച്ചില്‍ കണ്ടില്ലല്ലോയെന്ന് കന്യാസ്ത്രീയും അഭിഭാഷകയും വോയ്‌സ് ഓഫ് നണ്‍സിന്റെ പിആര്‍ഒയുമായ സിസ്റ്റര്‍ ജോസിയ കയറി പൊട്ടിച്ചു. അധികാരത്തില്‍ സിപിഎം ഉണ്ടെങ്കിലേ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയുള്ളുവെന്ന് ഗോളടിക്കാന്‍ നോക്കിയ ശിവന്‍ കുട്ടിയുടെ അണ്ണാക്കിലെ പിരിവെട്ടി. ആദ്യ അടി ശിവന്‍കുട്ടിക്ിട്ട് പൊട്ടിയതോടെ പിണറായി ഇറങ്ങിയോടി. സമസ്ത കണ്ണുരുട്ടിയാല്‍ നിക്കറില്‍ മുള്ളുന്നവരാണ് ഇപ്പോള്‍ മുണ്ടും മടക്കി കുത്തി ഇറങ്ങിയിരിക്കുന്നത്. ഒരു കൂട്ടരെ പ്രീണിപ്പിച്ച് വോട്ട് ബാങ്ക് സേഫാക്കാന്‍ ഹിന്ദു ക്രൈസ്തവ വിഭാഗങ്ങളെ അവഹേളിക്കുന്ന സിപിഎമ്മുകാരുടെ തനിക്കൊണം ആര്‍ക്കും അറിയാത്തതല്ലെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ പച്ചയ്ക്ക് പറയുന്നു. ശിവന്‍കുട്ടി മാസാകാന്‍ നോക്കി എയറില്‍ക്കയറി.

സര്‍ക്കാരിനേയും സിപിഎമ്മിനേയും തീച്ചൂളയില്‍ നിര്‍ത്തി സിസ്റ്റര്‍ ജോസിയ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയായ് മാറുന്നു.

സിസ്റ്റര്‍ ജോസിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവന്‍കുട്ടിക്ക്,

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ അങ്ങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വൈകാരികമായ പ്രതികരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള അങ്ങയുടെ ഈ കരുതല്‍ തീര്‍ച്ചയായും സന്തോഷം നല്‍കുന്ന ഒന്നാണ്. കേരളത്തിലെ രണ്ട് കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ അങ്ങേയ്ക്കുണ്ടായ വിഷമം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്, ഒപ്പം ഒരു ചെറിയ സംശയവുമുണ്ട്.

നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാന്‍ നാടകശാലകള്‍ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിമാര്‍ അതിന് വേദികള്‍ ഒരുക്കിയപ്പോഴും ഈ കന്യാസ്ത്രീ സ്‌നേഹം എവിടെയായിരുന്നു? യൂട്യൂബ് ചാനലുകളില്‍ സമര്‍പ്പിതര്‍ക്കെതിരെ വൃത്തികെട്ട കഥകള്‍ വിളമ്പി നടന്നവരെ തടയാന്‍ അങ്ങയുടെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞോ? അതൊക്കെ ഞങ്ങള്‍ തല്‍ക്കാലം മറക്കുന്നു, പോട്ടെ. ഇപ്പോള്‍ അങ്ങ് പറഞ്ഞ ചില വാചകങ്ങള്‍ പ്രത്യേകിച്ചും ബിഷപ്പുമാര്‍ക്കെതിരെയുള്ള വിമര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ അഭിവാദ്യ പിതാക്കന്മാരും കത്തോലിക്കാ സഭയും നടത്തിയ ഇടപെടലുകളെയും അധ്വാനങ്ങളെയും കുറിച്ച് അങ്ങ് അറിയാതെ പോയതിനാലാണ്. CBCI എന്നാല്‍ Catholic Bishops' Conference of India എന്നാണ്. മലയാളത്തില്‍, 'ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി' എന്ന് പറയാം. ഇനി KCBC ആണെങ്കില്‍, Kerala Catholic Bishops' Council അഥവാ'കേരള കത്തോലിക്കാ മെത്രാന്‍ സമിതി' എന്നാണ്. ഈ സമിതികളും അതിലെ അംഗങ്ങളും ഈ വിഷയത്തില്‍ വളരെ സജീവമായി ഇടപെട്ടിരുന്നു/ ഇടപെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പത്രക്കുറിപ്പുകളും മറ്റ് തെളിവുകളും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ക്ഷമിക്കണം, അത് ഇംഗ്ലീഷിലാണ്.

'ദീപികയില്‍ എഡിറ്റോറിയല്‍ എഴുതിയിട്ട് അരമനയില്‍ ഒതുങ്ങിയിരുന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് പിതാക്കന്മാര്‍' എന്ന് അങ്ങ് പറഞ്ഞല്ലോ. ഒന്നാമത്തെ കാര്യം, ദീപികയില്‍ എഡിറ്റോറിയല്‍ എഴുതുന്നത് പിതാക്കന്മാര്‍ അല്ല സര്‍. അവര്‍ സഭയുടെ തലവന്മാരാണ്, അല്ലാതെ പത്രപ്രവര്‍ത്തകരല്ല. ഒരു കാര്യം കൂടി, അങ്ങ് പറഞ്ഞതുപോലെ എല്ലാ തിരുമേനിമാര്‍ക്കും അവരുടെ സ്ഥാനം ഉറപ്പിക്കലാണ് പ്രധാനമെങ്കില്‍, അവര്‍ക്ക് ഇങ്ങനെയുള്ള വിഷയങ്ങളില്‍ ഇടപെടാതെ സ്വസ്ഥമായി ഇരിക്കാമായിരുന്നു. എന്നാല്‍, അവര്‍ അങ്ങനെ ചെയ്യാതെ, ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. അത് അവരുടെ ഉത്തരവാദിത്വബോധം കൊണ്ടാണ്.

പ്രധാനമന്ത്രിമാരോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ല എന്ന അങ്ങയുടെ പ്രസ്താവനയും വസ്തുതാപരമല്ല. പല സന്ദര്‍ഭങ്ങളിലും സഭയുടെ നേതൃത്വം സര്‍ക്കാരുകളുമായി ക്രിയാത്മകമായ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍, പരസ്യമായ ഏറ്റുമുട്ടലുകളേക്കാള്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്‌നപരിഹാരം കാണാനാണ് സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 'എല്ലാ നിയമങ്ങളും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണല്ലോ ബജ്‌റംഗ്ദള്‍ പിന്തുണയോടെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തുകൊണ്ട് പോയത്' എന്ന അങ്ങയുടെ പരാമര്‍ശം ഞങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. ഈ അനീതിക്കെതിരെ നിയമപരമായും അല്ലാതെയും പ്രതികരിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തില്‍ അങ്ങയുടെ സദുദ്ദേശ്യത്തെ ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം ഒരു പ്രസ്താവന നടത്തുന്നത് കൂടുതല്‍ ഉചിതമായിരിക്കും.

സ്‌നേഹത്തോടെ,
ഒരു കത്തോലിക്കാ സന്യാസിനിയും അഭിഭാഷകയും വോയിസ് ഓഫ് നണ്‍സ് PRO സി. അഡ്വ. ജോസിയ . ഇതായിരുന്നു സിസ്റ്റര്‍ ജോസിയയുടെ കുറിപ്പ്.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം രാഷ്ട്രീയ ആയുധമാക്കി ഇടത് വലത് പാര്‍ട്ടികള്‍. ക്രൈസ്തവരെ കുപ്പിയിലാക്കി വോട്ടു തട്ടാന്‍ നടന്ന ബിജെപിയുടെ തലയില്‍ വെള്ളിടിയാണ് ഛത്തീസ്ഗഡ് വിഷയം. ഇതിനിടയിലൂടെ സെല്‍ഫ് ഗോളടിക്കാന്‍ സിപിഎം കൂട്ടരുടെ തിക്കിതിരക്കാണ്. ഇന്ന് ക്രൈസ്തവര്‍ക്ക് വേണ്ടി കരഞ്ഞ് മോങ്ങുന്നവര്‍ ഇതുവരെ എവിടെ ആയിരുന്നുവെന്ന ചോദ്യം ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണുകിട്ടിയ എല്ലിന് കഷ്ണത്തില്‍ കടിപിടി കൂടുകയാണ് സിപിഎമ്മും കോണ്‍ഗ്രസുമെന്ന് അധിക്ഷേപം. മുന്‍പ് പാലാ ബിഷപ് നടത്തിയ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഏറ്റുപിടിച്ച് സഭയ്ക്ക് നേരെ കൊടുവാളെടുത്ത് ഇറങ്ങിയത് സിപിഎമ്മാണ്. അന്ന് തീവ്ര മുസ്ലീം സംഘടനകള്‍ ബിഷപ് ഹൗസ് ഉപരോധിക്കാന്‍ എത്തിയപ്പോള്‍ കൈയ്യും കെട്ടി നോക്കി നിന്നവരാണ് പിണറായി പോലീസ്. അന്ന് തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തത് സിപിഎമ്മാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി ഈ സര്‍ക്കാര്‍ എപ്പോഴാണ് സംസാരിച്ചിട്ടുള്ളതെന്നും സിസ്റ്റര്‍ ജോസിയ പങ്കുവെചച് കുറിപ്പിന് താഴെ കമന്റുകള്‍. ശിവന്‍കുട്ടി ഹീറോയിസം കാണിക്കാന്‍ അടിച്ച ഡയലോഗ് അടപടലം പിണറായി സര്‍ക്കാരിന്റെയും സിപിഎമമ്ിന്റെയും മൂട്ടില്‍പ്പൊട്ടി.

ദീപികയില്‍ എഡിറ്റോറിയല്‍ എഴുതിയിട്ട് അരമനയില്‍ കയറി ഒതുങ്ങിയിരുന്ന് പ്രാര്‍ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണുമോ എന്ന് തിങ്കളാഴ്ച ശിവന്‍കുട്ടി ചോദിച്ചിരുന്നു. പ്രധാനമന്ത്രി തന്നെയല്ലേ ഇതിന് നേതൃത്വം നല്‍കുന്നത്. രാജ്യത്താകെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും അതുപോലെയുള്ള മതത്തില്‍പ്പെട്ട ആളുകളേയും പൂര്‍ണമായും നീക്കം ചെയ്യുന്നതിനുവേണ്ടി എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുകയല്ലേ. ആ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ചെന്ന് ഞങ്ങള്‍ക്ക് ഇങ്ങനെയുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന നിലയില്‍ ചെന്ന് പരാതി പറയാനുള്ള ധൈര്യംപോലും തിരുമേനിമാര്‍ കാണിക്കുന്നില്ലല്ലോ. സകലമാന നിയമങ്ങളും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണല്ലോ ബജ്രംഗ്ദളിന്റെ സഹായത്തോടെ ഘോഷയാത്രപൂര്‍വം അറസ്റ്റ് ചെയ്തുകൊണ്ട് പോയത്', വി. ശിവന്‍കുട്ടി പറഞ്ഞത്. ഇതിനാണ് ജോസിയ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്തത്.

ഛത്തീഗഡ് വിഷയം കേരള ബിജെപിക്ക് അടിമുടി കുരുക്കാകുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുമായ് അടുക്കാന്‍ ബിജെപി നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങളെല്ലാം പാഴായി. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ പൊട്ടിത്തെറിയിലേക്ക്. ക്രൈസ്തവ സഭകളെല്ലാം ഇടഞ്ഞിരിക്കുന്നു. കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെ കൊടുത്ത് സുഖിപ്പിച്ച കേന്ദ്രം അതിലും ക്രൈസ്തവരെ കൈപ്പിടിയിലാക്കാന്‍ വേണ്ടിയാണ് ജോര്‍ജ് കുര്യനെ തെരഞ്ഞെടുത്ത.് അങ്ങനെ തെരഞ്ഞെടുപ്പ് അടുക്കാറായതോടെ എല്ലാം വട്ടം കൂട്ടി വന്നതായിരുന്നു ഒടുക്കം പടിക്കല്‍ കലമിട്ട് ഉടച്ചു. വോട്ടും ചോദിച്ച് അരമന തെണ്ടാന്‍ നീയൊക്കെ വന്നേക്കെന്ന് ക്രൈസ്തവര്‍ കൂട്ടത്തോടെ സോഷ്യല്‍മീഡിയയില്‍ കമന്റിട്ട് ബിജെപിക്കാരുടെ വായടപ്പിക്കുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായ് ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ പരിഹാസവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരെ എന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു. നടക്കുന്നത് പുതിയകാര്യമല്ലെന്നും ആര്‍എസ്എസിന്റെയും അനുബന്ധസംഘടനകളുടെയും പ്രകടമായ പ്രവര്‍ത്തിയാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പ്രതികരിച്ചു. ആശങ്കപ്പെടുന്നതിനപ്പുറത്തേക്ക് തനിക്ക് തന്നെക്കുറിച്ച് തന്നെ സഹതാപവും അവജ്ഞയും ഉണ്ട്. താനുള്‍പ്പെടുന്ന മതവിഭാഗം ഇത്തരം കാര്യങ്ങളില്‍ പൊതുവായി സ്വീകരിക്കുന്ന സമീപനം ഇതെല്ലാം ആവര്‍ത്തിക്കാന്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള ആര്‍എസ്എസിന്റെ സമീപനം വ്യക്തമാണ്. അങ്ങനെയായിരിക്കെ ഇതിനെ 'ഒറ്റപ്പെട്ട സംഭവമായി' കണ്ട് അപ്പപ്പോള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ട് കാര്യമില്ല. നിരന്തരമായ സമ്മര്‍ദ്ദവും പ്രതിഷേധവും ബോധവല്‍ക്കരണവും നടത്തിയേ മതിയാവൂയെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

വിഷയത്തില്‍ പ്രതികരണവുമായി കത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും രംഗത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമാണെന്നും ഇന്ത്യന്‍ ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിപ്പെടണമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സര്‍ക്കാര്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രനിര്‍മിതിക്ക് സംഭാവന നല്‍കിയിട്ടുളള മതമാണിത്. വിദ്യാഭ്യാസ കാര്യത്തിലും ആതുരശുശ്രൂഷയിലുമെല്ലാം ഇടപെടല്‍ നടത്തിയിട്ടുണ്ട്. കുഷ്ടരോഗികളെയടക്കം ശുശ്രൂഷിച്ചിട്ടുളളവരാണ് കന്യാസ്ത്രീകള്‍. നേരത്തെ ജബല്‍പൂരില്‍ ഒരു വൈദികനെ ആക്രമിച്ച സംഭവമുണ്ടായി. ഭാരതം ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കേരളത്തില്‍ ക്രൈസ്തവ പ്രീണനവും കേരളത്തിന് പുറത്ത് മണിപ്പൂരും ഛത്തീസ്ഗഡിലും മറ്റ് സ്ഥലങ്ങളിലും ആക്രമണവും നടക്കുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗത്തും ക്രൈസ്തവര്‍ ഭയത്തിലാണ് ജീവിക്കുന്നത്. അതിനുകാരണം ഇത്തരം സംഭവങ്ങളാണ്.' ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

ഡ്യൂട്ടിക്കിടെ ഡോക്ടര്‍ ഉറങ്ങി: ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു  (4 hours ago)

ജീവപര്യന്തത്തിന് ശിക്ഷിച്ച നിരപരാധികള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കും  (4 hours ago)

ട്രംപിന്റെ താരിഫ് ഭീഷണി തുടരുന്നു; അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 15 ശതമാനം മുതല്‍ 20 ശതമാനം വരെ പൂര്‍ണ്ണ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്  (4 hours ago)

കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം  (4 hours ago)

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 770.76 കോടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കുടുംബം സമ്മതിച്ചെന്ന് അഭിഭാഷകന്‍  (5 hours ago)

ഗാസയില്‍ ഏറ്റവും മോശമായ സാഹചര്യമെന്ന് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്  (5 hours ago)

തൃശ്ശൂര്‍ അച്ഛനെ മകന്‍ കൊന്ന് ചാക്കിലാക്കി ഉപേഷിച്ചു  (5 hours ago)

പാകിസ്താന്‍ അയച്ചത് 1000 മിസൈലുകളും ഡ്രോണുകളും അന്തരീക്ഷത്തില്‍വെച്ച് തന്നെ നശിപ്പിച്ചു മോഡി  (5 hours ago)

15കാരിയെ പീഡിപ്പിച്ച കേസില്‍ 25കാരനായ പ്രതിയ്ക്ക് 50വര്‍ഷം കഠിനതടവ്  (8 hours ago)

വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ട് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍  (10 hours ago)

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി  (11 hours ago)

തെറ്റുപറ്റി...ജോലി തിരിച്ച് തരണമെന്ന് സിജുവും, പിതാവും: അടൂരിൽ മരുമകളും, മകനും ചേർന്ന് പിതാവിനെ മർദ്ദിച്ച സംഭവം; പ്രതികരണവുമായി മരുമകള്‍...  (11 hours ago)

മണികണ്ഠനെ ബാം​ഗ്ലൂരുവിൽ ഓടിച്ചിട്ട് പോലീസ്,വീട്തട്ടിപ്പിൽ നിർണായക നടപടി  (11 hours ago)

Malayali Vartha Recommends