KSRTC ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..യാതൊരു നാണവും മാനവുമില്ലാതെയാണ് ഇയാൾ അശ്ലീലത പ്രകടിപ്പിച്ചു കൊണ്ട് ഇരിക്കുന്നത്.. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്..

നമ്പർ വൺ കേരളത്തിൽ യുവതികൾ എവിടെയും സുരക്ഷിതരല്ല. വീണ്ടും നടുക്കുന്ന ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ് . അതിന്റെ വീഡിയോ സഹിതമാണ് പുറത്തു വന്നിരിക്കുന്നത് . കെഎസ്ആർടി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. കൊല്ലം ഡിപ്പോയിൽ ഇറങ്ങിയ വ്യക്തി മറ്റൊരു ബസിൽ കയറി പോവുകയായിരുന്നു. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ യുവതി ഉടൻ പൊലീസിൽ പരാതി നൽകും.സംശയം തോന്നിയപ്പോൾ സംഭവം റെക്കോർഡ് ചെയ്തതെന്ന് യാത്രക്കാരി പറഞ്ഞു. കണ്ടക്ടറോട് പറഞ്ഞിരുന്നില്ല. ബസ് ഇറങ്ങിയതിന് ശേഷം പരിശോധിച്ചപ്പോഴാണ് സംഭവം മനസ്സിലായത്. പരാതി നൽകാൻ പോവുകയാണ്. യാത്രക്കാരൻ കൊല്ലത്ത് തന്നെയാണ് ഇറങ്ങിയതെന്നും യുവതി പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയെ പെട്ടെന്ന് തന്നെ കണ്ടെത്താനാണ് പൊലീസിൻ്റെ ശ്രമം.
സിസിടിവി ഉൾപ്പെടെ പരിശോധിക്കും. യാതൊരു നാണവും മാനവുമില്ലാതെയാണ് ഇയാൾ ഒരു യുവതിക്ക് നേരെ ഇത് ചെയ്തു കൊണ്ട് ഇരിക്കുന്നത് . കടുത്ത നടപടി തന്നെ ഇയാൾക്കെതിരെ എടുക്കണം
https://www.facebook.com/Malayalivartha