വൈരാഗ്യത്തിനൊടുവില്‍ യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി അക്രമിച്ച പ്രതികള്‍ മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയില്‍

വൈരാഗ്യത്തിനൊടുവില്‍ യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി അക്രമിച്ച പ്രതികള്‍ മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായി. ഇടവ, വെണ്‍കുളം പുല്ലൂര്‍വിള വീട്ടില്‍ മുഹമ്മദ് ഷാ (26), വെളിച്ചിക്കാല ഉണ്ണിഭവനില്‍ ഉണ്ണിലാല്‍(39) എന്നിവരാണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്.
ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശി കിഷോറിനെയും ഇയാളുടെ സുഹൃത്ത് വിശാഖിനെയുമാണ് പ്രതികള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വിശാഖും പ്രതികളും തമ്മില്‍ മുമ്പ് തര്‍ക്കമുണ്ടായതിന്റെ വിരോധം നിമിത്തം ഞായറാഴ്ച ഉച്ചക്ക് രണ്ടരമണിയോടെ ആദിച്ചനല്ലൂര്‍ ജങ്ഷന് സമീപം വെച്ച് കിഷോറും വിശാഖും യാത്ര ചെയ്ത ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷം പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ വിശാഖിന്റെ മുതുകില്‍ കുത്തേല്‍ക്കുകയും കിഷോറിന്റെ തലയിലും ചെവിയിലും ആഴത്തില്‍ വെട്ടേല്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉടന്‍ തന്നെ, ചാത്തന്നൂര്‍ എ.സി.പി അലക്സാണ്ടര്‍ തങ്കച്ചന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഷായെന്ന് പൊലീസ് .
" fr
https://www.facebook.com/Malayalivartha