അനധികൃത സ്വത്ത് സമ്പാദനം...വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താന്‍ ചെക്ക് പിരിയഡ് കണക്കാക്കാത്തതെന്തെന്ന് വിജിലന്‍സിനോട് കോടതി

ബറ്റാലിയന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താന്‍ ചെക്ക് പിരിയഡ് കണക്കാക്കാത്തതെന്തെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. വിജിലന്‍സ് മാനുവല്‍ ലംഘിച്ച് യഥാര്‍ത്ഥ പ്രാഥമിക അന്വേഷണം നടത്താതെ വെറും വെരിഫിക്കേഷന്‍ (പരിശോധന) മാത്രം നടത്തിയത് എന്ത് അധികാരത്തിലെ
ന്നും കോടതി ചോദിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് അന്തിമ വാദം ആഗസ്റ്റ് 1 ന് കേള്‍ക്കും.
എം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്ന്
ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.
സര്‍ക്കാര്‍ അനുമതി വാങ്ങാതെ കവടിയാര്‍ കൊട്ടാരത്തിന് സമീപം ആദിത്യ വര്‍മ്മയില്‍ നിന്നും വില വാങ്ങി നിര്‍മ്മിക്കുന്ന കെ കൊട്ടാര സദൃശ്യമായ വീട് , 23 ലക്ഷം രൂപക്ക് ഫ്‌ലാറ്റ് വാങ്ങി 65 ലക്ഷം രൂപക്ക് മറിച്ച് വിറ്റ് കള്ളപ്പണം വെളിപ്പിക്കല്‍ ,
സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.
എം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്ന ഹര്‍ജി 1 ന് പരിഗണിക്കും. ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ട്. അതിനാലാണ് നേരാം വണ്ണം അന്വേഷിക്കാതെ എം.ആര്‍. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയുളള തട്ടിക്കൂട്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നവംബറില്‍ നല്‍കിയതെന്നും വാദി ഭാഗം ബോധിപ്പിച്ചു.
"
https://www.facebook.com/Malayalivartha