Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഗാസയില്‍ ഏറ്റവും മോശമായ സാഹചര്യമെന്ന് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്

29 JULY 2025 11:16 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ അതിഗുരുതരമായ പട്ടിണി സാഹചര്യമാണുള്ളതെന്ന് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. 'ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യം' ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. പട്ടിണി വ്യാപിക്കുകയും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യുഎന്‍ ഏജന്‍സിയുടെ ശക്തമായ മുന്നറിയിപ്പ്.

'സംഘര്‍ഷവും പലായനവും രൂക്ഷമായിരിക്കുന്നു, ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ലഭ്യത അത്ഭുതപൂര്‍വമായ തലത്തിലേക്ക് താഴ്ന്നിരിക്കുന്നു' ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (കജഇ) മുന്നറിയിപ്പില്‍ പറഞ്ഞു. വ്യാപകമായ പട്ടിണി, പോഷകാഹാരക്കുറവ്, രോഗങ്ങള്‍ എന്നിവ പട്ടിണി മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിലേക്ക് അടിയന്തര ശ്രദ്ധ ക്ഷണിക്കാനാണ് ഈ മുന്നറിയിപ്പ് ലക്ഷ്യമിടുന്നത്. ഏപ്രിലിനും ജൂലായ് പകുതിക്കും ഇടയില്‍, രൂക്ഷമായ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി 20,000ത്തിലധികം കുട്ടികളെ പ്രവേശിപ്പിച്ചു. അവരില്‍ 3,000ത്തിലധികം പേര്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്നും ഐപിസി പറഞ്ഞു.

സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും തടസ്സങ്ങളില്ലാത്ത, വലിയ തോതിലുള്ള, ജീവന്‍രക്ഷാ മാനുഷിക ഇടപെടലുകള്‍ അനുവദിക്കണമെന്നും മുന്നറിയിപ്പില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസയില്‍ നടക്കുന്നത് പലസ്തീന്‍കാരുടെ 'വംശഹത്യ'യാണെന്ന് ഇസ്രയേലിലെ രണ്ട് പ്രമുഖ സന്നദ്ധസംഘടനകളായ (എന്‍ജിഒ) ബെത്സലെമും ഫിസിഷന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യമായാണ് ഏതെങ്കിലും ഇസ്രയേലി എന്‍ജിഒ ഇങ്ങനെ പറയുന്നത്.

ഇസ്രയേല്‍ സര്‍ക്കാരിന്റെ നയങ്ങളെ പതിവായി വിമര്‍ശിക്കുന്ന സംഘടനകളാണ് രണ്ടും. എന്നാല്‍, തിങ്കളാഴ്ച ഇവരിറക്കിയ പ്രസ്താവന പതിവിലും രൂക്ഷമാണ്. ''വംശഹത്യനടത്തുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിനായി ആരും നിങ്ങളെ ഒരുക്കേണ്ടകാര്യമില്ല. ഇത് നമുക്ക് വളരെ വേദനാജനകമായ നിമിഷമാണ്'' എന്ന് ബെത്സലേം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂലി നൊവാക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''ഇവിടെ ജീവിക്കുകയും അനുദിന യാഥാര്‍ഥ്യങ്ങള്‍ക്ക് സാക്ഷികളാവുകയും ചെയ്യുന്ന നമുക്ക് കഴിയുന്നത്ര വ്യക്തതയോടെ സത്യം പറയാനുള്ള ചുമതലയുണ്ട്. ഇസ്രയേല്‍ പലസ്തീന്‍കാരെ വംശഹത്യചെയ്യുകയാണ്'' അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (10 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

Malayali Vartha Recommends