വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞു കിടന്ന മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് ഹോംഗാര്‍ഡിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞു കിടന്ന മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോംഗാര്‍ഡിന് ദാരുണാന്ത്യം.
കരിനിലം പ്ലാക്കപ്പടി കല്ലിക്കുന്നേല്‍ കെ.എസ്.സുരേഷാണ് (57) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഇഞ്ചിക്കുഴി ഭാഗത്തായിരുന്നു അപകടം നടന്നത്. പോസ്റ്റ് മറിയുന്നത് കണ്ട് ഓടിമാറാനായി ശ്രമിച്ചെങ്കിലും ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വാരിയെല്ലുകള്‍ തകര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ . ഭാര്യ: ഉറുമ്പിക്കര സ്വദേശി ഉഷ. മക്കള്‍: ഡോ. ഷെഫി സുരേഷ്, ബാലാജി സുരേഷ്. സംസ്‌കാരം: ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha



























