Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

30 JULY 2025 08:04 AM IST
മലയാളി വാര്‍ത്ത

വരും മണിക്കൂറിൽ ഈ ജില്ലകളിൽയ്ക്ക് സാധ്യത. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ-കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (30.07.2025) രാത്രി 11.30 മുതൽ 31.07.2025 രാത്രി 08.30 വരെ 2.9 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (4 hours ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (4 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (5 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (5 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (5 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (6 hours ago)

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു  (6 hours ago)

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം  (7 hours ago)

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..  (7 hours ago)

നഴ്‌സിംഗ് കഴിഞ്ഞവരാണോ? എങ്കിൽ ഇതാ ജോലി !!  (7 hours ago)

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി  (7 hours ago)

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍  (7 hours ago)

കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍  (8 hours ago)

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു  (8 hours ago)

Malayali Vartha Recommends