ജൂലൈ അവസാനിക്കാൻ മണിക്കൂറുകൾ തത്സുകിയുടെ പ്രവചനം അച്ചട്ടായി സൈലന്റ് കില്ലറായി..!താണ്ഡവം

2025 ജൂലൈ ആദ്യവാരം ലോകം ചർച്ച ചെയ്തത് ഒരു മാംഗ ആർടിസ്റ്റിന്റെ സ്വപ്നമായിരുന്നു. സൂനാമി വരികയാണെന്ന് താൻ സ്വപ്നത്തിൽ കണ്ടതിനെപ്പറ്റി അവർ ലോകത്തോടു വിളിച്ചുപറഞ്ഞതോടെ ജപ്പാനിലെ ടൂറിസം വിപണി പോലും പ്രതിസന്ധിയിലായി. ഒടുവില്‍ ജൂലൈ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ജപ്പാനു മേൽ സൂനാമി ആഞ്ഞടിച്ചു. ആരാണ് ഈ ആർടിസ്റ്റ്? ഈ പ്രവചനത്തിന് ജാപ്പനീസ് മാംഗ കോമിക് സീരീസുമായി എന്താണു ബന്ധം? പുതിയ ബാബ വംഗയുടെ വരവാണോ ലോകം കാണുന്നത്?
ഒരു ജാപ്പനീസ് മാംഗ ആർടിസ്റ്റ്, തന്റെ വരകളിലൂടെയും സ്വപ്നങ്ങളിലൂടെയും ജനമനസ്സിനെ വിറപ്പിക്കുന്ന കാഴ്ചയ്ക്കാണ് കുറച്ച് നാളുകളായി ലോകം സാക്ഷിയാകുന്നത്. അവരുടെ പേര് റിയോ തത്സുകി. 2011ലെ സുനാമി മുതൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും കൃത്യമായ പ്രവചനങ്ങൾ നടത്തിയതായി അവകാശപ്പെടുന്ന എഴുപതുകാരി. എന്നാൽ എഴുത്തും കടന്ന് യാഥാർഥ്യത്തിലേക്കാണ് തത്സുകിയുടെ യാത്ര ഇപ്പോൾ. അവർ എഴുതുന്നതു പലതും പ്രവചന സ്വഭാവമുള്ളതായി മാറിയതാണു കാരണം. അതിൽത്തന്നെ, അവർ നൽകിയ അവസാന മുന്നറിയിപ്പ് 2025 ജൂലൈ 5ന് സംഭവിക്കാനിരിക്കുന്ന ഒരു മഹാദുരന്തത്തെ കുറിച്ചാണ്...! താൻ സ്വപ്നത്തിൽ കണ്ടത് എന്ന വാദത്തോടെ റിയോ തത്സുകി ഇതിനു മുൻപും തന്റെ പുസ്തകത്തിലൂടെ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. യാഥാർഥ്യമോ ഭാവനയോ എന്ന് ഉറപ്പില്ലാത്ത ഈ പ്രവചനങ്ങൾ സംഭവിച്ചതോടെ
നിശ്ചലമായ കുളത്തിൽ ഒരു കല്ലിട്ടാൽ മതി, അത് വീഴുന്ന സ്ഥലത്തുനിന്ന് വൃത്തത്തിൽ ഓളങ്ങൾ സഞ്ചരിക്കുന്നത് കാണാം. ഇതുപോലെ സമുദ്രത്തിലെ ജലത്തിൽ ഉണ്ടാകുന്ന വലിയ സ്ഥാനചലമാണ് സൂനാമി എന്ന് വിളിക്കുന്നത്. ഭൂമികുലുക്കം, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, സമുദ്രാന്തർ ചലനങ്ങൾ തുടങ്ങി വിവിധ കാരണങ്ങൾ സൂനാമിക്ക് കാരണമാവാം. സമുദ്രത്തിന്റെ മടിത്തട്ടിൽ ഏൽക്കുന്ന ആഘാതത്തിന് അനുസൃതമായി സൂനാമിയുടെ ശക്തിയിലും മാറ്റമുണ്ടാകും. സമുദ്രത്തിലെ ഈ മാറ്റങ്ങൾ തീരത്തിനു കൈമാറുന്ന സൂനാമിയെ പക്ഷേ തിരിച്ചറിയാൻ ലോകം വളരെ വൈകി. അതിനാൽതന്നെ ഇരുപതാം നൂറ്റാണ്ടുവരെ സംഭവിച്ച സൂനാമികളെ കുറിച്ച് വളരെ കുറച്ച് അറിവ് മാത്രമാണ് ലോകത്തിനുള്ളത്. പലപ്പോഴും രാക്ഷസത്തിരയെന്ന മട്ടിൽ കെട്ടുകഥകളുമായി ചേർത്ത് സൂനാമി അറിയപ്പെട്ടു.
∙ ജപ്പാൻ നൽകിയ പേര്
ജപ്പാൻ ഭാഷയിൽനിന്നും ഉടലെടുത്തതാണു സൂനാമി എന്ന വാക്ക്. സു എന്നും നാമി എന്നുമുള്ള രണ്ടുവാക്കുകൾ ചേർന്നു സൂനാമിയായി. സു എന്നാൽ തുറമുഖം എന്നും നാമി എന്നാൽ തിരയെന്നുമാണ് അർഥം. സൂനാമി എന്ന വാക്ക് ജപ്പാനിൽ ഉടലെടുത്തതിനും കാരണമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ സൂനാമി ആഞ്ഞടിച്ചിട്ടുള്ള രാജ്യം കൂടിയാണ് ജപ്പാൻ. ഏകദേശം 195 സൂനാമികൾ ജപ്പാനിൽ ഉണ്ടായതായാണ് രേഖകൾ.
∙ എങ്ങനെ സൂനാമി ഉണ്ടാകുന്നു?
സമുദ്രത്തിന്റെ അടിത്തട്ടിൽ പെട്ടെന്നുണ്ടാകുന്ന ചലനങ്ങളാണു സൂനാമിക്ക് കാരണമാവുന്നത്. ഈ ചലനങ്ങളിൽ അടിത്തട്ടിലെ ജലം ശക്തമായി മുകളിലേക്ക് ഉയരുമ്പോൾ സൂനാമിതരംഗങ്ങൾ രൂപപ്പെടുന്നു. ഉയർന്നു പൊങ്ങുന്ന ജലം ഗുരുത്വാകർഷണത്തിന്റെ ഫലമായി അതിവേഗം താഴുമ്പോഴാണു സൂനാമിയുടെ സഞ്ചാരം ആരംഭിക്കുക. ഭൂമിയുടെ അടിത്തട്ടിലെ ഫലകങ്ങള്‍ തമ്മിലുള്ള ചലനങ്ങളാണു മിക്കപ്പോഴും ശക്തമായ സൂനാമിത്തിരകൾക്കു കാരണമാകുന്നത്. അതിനാലാണു പലപ്പോഴും ഭൂകമ്പങ്ങൾക്കു പിന്നാലെ സൂനാമി മുന്നറിയിപ്പും നൽകുന്നത്. കടലിൽ അഗ്നിപർവ്വതങ്ങൾ പൊട്ടുമ്പോഴും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അകലെ വരെ എത്തി തീരങ്ങളിൽ നാശനഷ്ടമുണ്ടാക്കാൻ സൂനാമിക്ക് കഴിയും. പലപ്പോഴും ഭൂകമ്പം ഉൾപ്പെടെയുണ്ടായി മണിക്കൂറുകൾ കഴിഞ്ഞായിരിക്കും സൂനാമി നാശം വിതയ്ക്കാൻ എത്തുക.
https://www.facebook.com/Malayalivartha