ഇന്‍ഫോ പാര്‍ക്കിലെ ശുചിമുറിയില്‍ ഒളിക്യാമറ

ഇന്‍ഫോ പാര്‍ക്കിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ചതായി കണ്ടെത്തി. കൊച്ചി ഇന്‍ഫോ പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള വനിതാ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്. വാഷ്‌ബേസിന്റെ അടിയില്‍ ക്ലോസറ്റിരിക്കുന്ന ഭാഗത്തേക്ക് തിരിച്ചുവച്ച രീതിയിലായിരുന്നു ക്യാമറ.
സംഭവത്തില്‍ ഇന്‍ഫോ പാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി മാനേജര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത് എന്ന് എഫ്‌ഐആറില്‍ പറയുന്നു. ബിഎന്‍എസ് 77, ഐടി ആക്ടിലെ 66(ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























