ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍. കന്യാസ്ത്രീകളെ വെറുതെ വിടരുത് വിട്ടാല്‍ പ്രതിഷേധം ശക്തമാക്കും. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തപ്പോള്‍ പോലീസും ഭയന്നു. ഛത്തീസ്ഗഡ് ദുര്‍ഗ് സെഷന്‍സ് കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യം മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ജയ്ശ്രീറാം വിളിച്ച് കൊലവിളികളുമായ് ഒരു കൂട്ടം. ഇത് രാജ്യം ഭയക്കേണ്ട കാഴ്ച തന്നെയാണ്. ദൈവത്തിന്റെ പേരും പറഞ്ഞുള്ള ഈ കൊലവിളികള്‍ അവസാനിപ്പിക്കേണ്ടത് തന്നെയാണ്.
ദുര്‍ഗ് സെഷന്‍സ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികള്‍ ജയ്ശ്രീറാം മുഴക്കി പ്രതിഷേധിച്ചത്. 'മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കും' എന്നു പറഞ്ഞ ജ്യോതി ശര്‍മയാണ് പ്രകടനത്തില്‍ മുന്നിലുണ്ടായിരുന്നത്. കന്യാസ്ത്രീകള്‍ മതപ്രവര്‍ത്തനം നടത്തി. ഇത് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ബ്ജരംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ പറഞ്ഞത്. ഏത് കോടതിയിലും ഇത് തെളിയിക്കും. കുട്ടികള്‍ കരഞ്ഞു പറയുന്ന വീഡിയോ കോടതിയില്‍ ഹാജരാക്കും. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കും. ജാമ്യം അനുവദിച്ചാല്‍ അതിനെതിരെ മേല്‍ കോടതിയെ സമീപിക്കുമെന്നും ജ്യോതി ശര്‍മ പറഞ്ഞു. എന്നാല്‍ അവിടെ നടന്നത് മതപരിവര്‍ത്തനമല്ലെന്ന് കേരള ബിജെപിയുടെ നിലപാട്. കേരള ബിജെപി പുലിവാല് പിടിച്ചിരിക്കുകയാണ്. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയതിന്റെ ഒരു തെളിവും ഇല്ലെന്നുള്ളത് ആണ് വസ്തുത.
മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കും.'ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് മലയാളി കന്യാസ്ത്രീകളെ ബജ്‌റങ്ദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജ്യോതിയുടെയും സംഘത്തിന്റെയും ആള്‍ക്കൂട്ട വിചാരണ. പൊലീസ് ഉദ്യോഗസ്ഥര്‍ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും കാണാം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയര്‍ലെസ് മൈക്കും ജ്യോതി വസ്ത്രത്തില്‍ ധരിച്ചിരിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ദ്വയാര്‍ഥ പ്രയോഗങ്ങളും ചോദ്യങ്ങളുമാണ്.
ഛത്തിസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകള്‍ മനുഷ്യക്കടത്ത് ആരോപണത്തില്‍ പെട്ട് അറസ്റ്റിലായത് കേരളത്തില്‍ വിവാദമാകുകയാണ്. ഇതൊരു രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു. ഇതിനിടെയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മനുഷ്യക്കടത്തു കേസും ചര്‍ച്ചകളില്‍ നിറഞ്ഞത്. മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാര്‍ഖണ്ഡ് നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചതാണ് കേസിന് ആധാരം.
ഐപിസി 370 ഉള്‍പ്പെടെ മനുഷ്യക്കടത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടികളെ അവരുടെ സമ്മതത്തോടെയും രക്ഷിതാക്കളുടെ സമ്മതത്തോടെയും കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വീട്ടുജോലിക്കെന്ന വ്യാജേനെയാണ് പെണ്‍കുട്ടികളെ കൊണ്ടുവന്നതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.വിചാരണ വേളയില്‍ ബലപ്രയോഗം, ലൈംഗികമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ ചൂഷണം അല്ലെങ്കില്‍ നിര്‍ബന്ധിത തൊഴില്‍ എന്നിവയ്ക്ക് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. തൃശ്ശൂരിലെ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ. വിചാരണ നടത്തിക്കൊണ്ടിരിക്കെ നിര്‍ണായക തെളിവുകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നു പറഞ്ഞ് സെഷന്‍സ് ജഡ്ജി കെ. കാമനീസ് ആണ് ഇരുവരേയും കുറ്റവിമുക്തരാക്കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (IPC) 370ാം വകുപ്പ് ഉള്‍പ്പെടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തില്‍ നിലനില്‍ക്കാനാവാത്തതായയാണ് കോടതികണ്ടെത്തിയത്. കന്യാസ്ത്രീകള്‍ക്കെതിരെ 370(1), 370(2), 370(5) എന്നീ മനുഷ്യക്കടത്ത് സംബന്ധിച്ച വകുപ്പുകളും, കൂട്ടായ ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തികളെ സംബന്ധിക്കുന്ന 34ാം വകുപ്പും ചുമത്തിയിരുന്നു. കൂടാതെ, ബാലനീതിനിയമത്തിലെ 26ാം വകുപ്പും പരിഗണനയിലെടുത്തിരുന്നു. എന്നാല്‍, പെണ്‍കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെയും അവരുടെ സ്വന്തം ഇച്ഛപ്രകാരം കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ ബന്ധനത്തിലാക്കിയെന്നോ, അപകടകരമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയെന്നോ, വഞ്ചിച്ചെന്നോ തെളിവൊന്നും ഇല്ല,'' എന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. സാക്ഷികളില്‍ ആരും പോലും പീഡനമോ, തട്ടിക്കൊണ്ടുപോകലോ, വഞ്ചനയോ നടന്നതായി മൊഴി നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിമത്തത്തിന് സമാനമായ സാഹചര്യം ഉണ്ടെന്ന് തെളിയിക്കുന്ന കാര്യവും ഒന്നും ഉണ്ടായിരുന്നില്ലെന്ന് കോടതി കണ്ടെത്തി. പ്രാഥമികമായി പോലും കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ കജഇയിലെ യാതൊരു വകുപ്പിലും കുറ്റം തെളിയാനാകാത്തതായി കോടതി വിധിച്ചു. ഇതോടെ പ്രതികളായ കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കി. അവരുടെ ജാമ്യബോണ്ടുകളും റദ്ദാക്കി, അവരെ സ്വതന്ത്രരാക്കി വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha