Widgets Magazine
01
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ 23കാരിയുടെ സന്ദേശങ്ങള്‍ നൊമ്പരമാകുന്നു..അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്..വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കുടുംബം കൈമാറിയതായി പോലീസ്..


25 വയസ്സുള്ള യുവാവ് ഫ്ലാറ്റിൽ ഹീലിയം വാതകം ശ്വസിച്ച് ആത്മഹത്യ ചെയ്തു.. 3,500 രൂപയ്ക്ക് ഹീലിയം വാങ്ങി... മൃതദേഹം കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.. സിലിണ്ടറുമായി ബന്ധിപ്പിച്ച പൈപ്പ് വായിൽ ഉണ്ടായിരുന്നു..


ചിലെ തീരത്തും സൂനാമി മുന്നറിയിപ്പുകൾ..ജപ്പാൻ തീരത്ത് നിരവധി തിമിംഗലങ്ങൾ അടിഞ്ഞു..4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യത..ജനങ്ങൾ ഭയന്ന് വിറച്ച് ഓടുന്നു..


എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ


ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

ധർമസ്ഥലയിലെ ചുടുകാട് പിളർത്തി..!ചുവന്ന ബൗസും ATM,PAN കാര്‍ഡും കിട്ടി? ദൃക്‌സാക്ഷിക്ക് ഭ്രാന്തെന്ന്

31 JULY 2025 09:59 AM IST
മലയാളി വാര്‍ത്ത

ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി ഉണ്ടായ അന്വേഷണത്തിലെ രണ്ടാം ദിന കുഴിച്ചിലിലും മൃതദേഹ അവിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയുടെ സാനിധ്യത്തിലാണ് കുഴിക്കല്‍ നടക്കുന്നത്. സൈറ്റ് നമ്പര്‍ 1, 2,3 എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പരിശോധന നടത്തിയത്. ഇനി 13 ഇടങ്ങളില്‍ കൂടി പരിശോധന നടക്കാനുണ്ട്.

 

 

അതേസമയം, 2003-ല്‍ ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ടിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ എന്‍ മഞ്ജുനാഥ്, പുറത്തിറക്കിയ ഒരു വാര്‍ത്തകുറിപ്പ് എറെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചു. നേത്രാവതി തീരത്തെ ഖനന സ്ഥലങ്ങളിലൊന്നില്‍ നിന്ന് കീറിയ ചുവന്ന ബ്ലൗസ്, പാന്‍ കാര്‍ഡ്, രണ്ട് എടിഎം കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വസ്തുക്കള്‍ കണ്ടെടുത്തതായാണ് മഞ്ജുനാഥ് പത്രക്കുറിപ്പ് ഇറക്കിയത്. രണ്ട് എടിഎം കാര്‍ഡുകളില്‍ ഒന്നില്‍ പുരുഷ നാമവും മറ്റൊന്ന് ലക്ഷ്മി എന്ന സ്ത്രീ നാമവുമാണെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇതുവരെ അത്തരം വീണ്ടെടുക്കലുകളൊന്നും നടന്നിട്ടില്ല എന്ന് പറഞ്ഞ് എസ്‌ഐടി വൃത്തങ്ങള്‍ ഇത് നിഷേധിച്ചു. സൈറ്റ് നമ്പര്‍ 1 ല്‍ ഏകദേശം 2.5 അടി താഴ്ചയില്‍ നിന്ന് കീറിയ ചുവന്ന ബ്ലൗസ്, ഒരു പാന്‍ കാര്‍ഡ്, ഒരു എടിഎം കാര്‍ഡ് എന്നിവ കണ്ടെടുത്തതായി സ്ഥിരീകരിച്ചുവെന്നായിരുന്നു മഞ്ജുനാഥിന്റെ പ്രസ്താവന. ഇപ്പോള്‍ കൂടുതല്‍ ആഴത്തില്‍ പത്തടി താഴ്ചയിലേക്കാണ് കുഴിക്കുന്നത്. ഇത് എസ്.ഐ.ടിയുടെ 'പ്രൊഫഷണല്‍ പ്രതിബദ്ധതയുടെ' അടയാളമാണെന്നും മഞ്ജുനാഥ് പ്രശംസിക്കുന്നുണ്ട്. എസ്ഐടിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

 

 

13 ഇടങ്ങളില്‍ പരിശോധന

മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ശുചീകരണ തൊഴിലാളിയുടെ മൊഴി അനുസരിച്ച്, സൈറ്റ് നമ്പര്‍ 1ലും, 2ലും, 3ലും രണ്ടുവീതം മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 4 ഉം 5 ഉം സൈറ്റുകളില്‍ ഒരുമിച്ച് 6 മൃതദേഹങ്ങളുണ്ട്, 6, 7, 8 സൈറ്റുകളില്‍ ആകെ 8 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 9 ല്‍ 6 മുതല്‍ 7 വരെ മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 10 ല്‍ 3 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 11 ല്‍ 9 മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 12ല്‍ നാലോ അഞ്ചോ വരെ മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 13ല്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ആദ്യമൂന്ന് സൈറ്റില്‍ കുഴിച്ചിട്ടും ഒന്നും കിട്ടിയില്ല.

ഹിന്ദുമത ആചാരപ്രകാരം കര്‍മ്മം ചെയ്യാന്‍ തന്റെ മകളുടെ അസ്ഥിയെങ്കിലും തിരിച്ചുതരണം എന്ന ആവശ്യവുമായാണ്, സുജാത ഭട്ട് ധര്‍മ്മസ്ഥലയില്‍ എത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ പത്മനാഭനഗര്‍ നിവാസിയും, സിബിഐ യില്‍ നിന്ന് വിരമിച്ച സ്റ്റെനോഗ്രാഫറുമാണ് സുജാത ഭട്ട്. 2003-ല്‍, മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകള്‍ അനന്യ, സുഹൃത്തുക്കള്‍ക്കൊപ്പമാണ് ധര്‍മ്മസ്ഥല ക്ഷേത്രത്തിലേക്ക് യാത്ര പോയത്. പിന്നെ കുട്ടിയുടെ വിവരമൊന്നുമില്ല. സഹപാഠിയായ രശ്മിയില്‍ നിന്ന് സുജാതയ്ക്ക് ഫോള്‍കോള്‍ വരുമ്പോഴാണ് അനന്യയെ കാണാനില്ലെന്ന വിവരം അമ്മ സുജാത അറിയുന്നത്. കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ടപ്പോള്‍, രണ്ടോ മൂന്നോ ദിവസമായി അനന്യയെ കാണാനില്ലെന്ന് അവരും പറഞ്ഞു.

 

 

കൊല്‍ക്കത്തയില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓടിയെത്തിയ സുജാത, മകളുടെ ഫോട്ടോ നാട്ടുകാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും കാണിച്ചുകൊടുത്ത് അന്വേഷണം ആരംഭിച്ചു. അനന്യയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു യുവതിയെ ക്ഷേത്ര ജീവനക്കാര്‍ അകമ്പടി സേവിക്കുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതായി നിരവധി നാട്ടുകാര്‍ അവരോട് പറഞ്ഞു. പക്ഷേ, ബെല്‍ത്തങ്ങാടി പോലീസ് അതൊന്നും അംഗീകരിച്ചില്ല. 'എന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും മകള്‍ ഒളിച്ചോടിയതായി ആരോപിക്കുകയും ചെയ്തു. എന്നെ അധിക്ഷേപിച്ചാണ് അവര്‍ സ്റ്റേഷനില്‍ നിന്ന് പുറത്താക്കിയത്''- സുജാത് ഭട്ട് മാധ്യമങ്ങളോട് പറയുന്നു. തുടര്‍ന്ന് സുജാത ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ സമീപിച്ചു. പക്ഷേ ഫലമുണ്ടായില്ല. പക്ഷേ തുടര്‍ന്ന് അതിഭീകരമായ അനുഭവമാണ് ആ അമ്മക്ക് ഉണ്ടായത്. ആ രാത്രിയില്‍, നിരാശയോടെ ക്ഷേത്രത്തിന് പുറത്ത് ഇരിക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച ചില പുരുഷന്മാര്‍ തങ്ങള്‍ക്ക് ചില വിവരം ഉണ്ടെന്ന് അവകാശപ്പെട്ട് അവരെ കൂട്ടിക്കൊണ്ടുപോയി.

 

 

സുജാതയെ കെട്ടിയിട്ട് വായ മൂടിക്കെട്ടി, ക്ഷേത്രത്തിനടുത്തുള്ള ഒരു ഇരുണ്ട മുറിയില്‍ രാത്രി മുഴുവന്‍ തടങ്കലില്‍ വച്ചു. 'മിണ്ടാതിരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, ഒടുവില്‍ എന്റെ തലയില്‍ അടിച്ചു''- സുജാത പറഞ്ഞു. അതോടെ അവരുടെ ബോധം പോയി. മൂന്ന് മാസത്തോളം സുജാത കോമയില്‍ തുടര്‍ന്നു. ഓര്‍മ്മവരുമ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ്. എങ്ങനെ അവിടെ എത്തിയെന്ന് ഓര്‍മ്മയില്ലായിരുന്നു. ഐഡി, ബാങ്ക് രേഖകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ആ ആക്രമണത്തില്‍ അവളുടെ തലയില്‍ എട്ട് തുന്നലുകള്‍ വേണ്ടിവന്നു. സുജാതയെന്ന ഒറ്റയാളിന്റെ മൊഴിയില്‍ നിന്നുതന്നെ ക്ഷേത്ര ജീവനക്കാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഇപ്പോള്‍, പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ മകളുടെ ഒരു അസ്ഥിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ അമ്മ ധര്‍മ്മസ്ഥലയില്‍ എത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാപാര ബന്ധങ്ങള്‍ രൂപപ്പെടേണ്ടത് സൗഹൃദം കൊണ്ടാവണമെന്ന് ട്രംപിന്റെ ഭീഷണിക്കെതിരെ തരൂര്‍  (3 hours ago)

കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിച്ചു  (4 hours ago)

ആറുലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്  (6 hours ago)

മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ചു  (6 hours ago)

വടകരയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍  (7 hours ago)

എട്ടാം ക്ലാസുകാരിയെ 40 വയസ്സുകാരന്‍ വിവാഹം കഴിച്ചു  (8 hours ago)

THRISSUR ഉപ്പുതൊട്ട് കർപ്പൂരംവരെ എത്തിച്ചുകൊടുത്തു  (8 hours ago)

Delhi-Police ആദ്യകേസെന്ന് പോലീസ്  (8 hours ago)

മലയാളി കന്യാസ്ത്രീകളുടെ മോചനം; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ  (8 hours ago)

:Tsunami ഇനി വരാൻ പോകുന്നതും ദുരന്തം  (9 hours ago)

ഏകാധിപതിയെപോലത്തെ പെരുമാറ്റം വേണ്ട ; മാങ്കൂട്ടത്തിലിന് ഇടുക്കിയില്‍ തെറിവിളി  (9 hours ago)

അമ്മ സംഘടനാ പ്രവർത്തനത്തിൽ നിന്ന് എന്നെന്നേക്കുമായി പിൻന്മാറി നടൻ ബാബു രാജ്  (9 hours ago)

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ  (9 hours ago)

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ  (9 hours ago)

മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കും; അമിത് ഷായുടെ ഉറപ്പ്  (9 hours ago)

Malayali Vartha Recommends