ഇതരമതസ്ഥരായവരുടെ ബന്ധത്തെ എതിർത്ത് ബന്ധുക്കൾ; ആൺസുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി; ഒടുവിൽ 21കാരി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചു

കൊല്ലം ആയൂരിൽ 21കാരി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചു. കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് ആണ് ആത്മഹത്യ ചെയ്തത്. നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു അഞ്ജന തൂങ്ങി മരിച്ചത്. 6 മാസം മുമ്പായിരുന്നു അഞ്ജനയും നിഹാസും ഒന്നിച്ചത്. ഇതരമതസ്ഥരായത് കാരണം ഇരുപക്ഷത്തെയും കുടുംബങ്ങൾ ഇരുവരുടെയും ബന്ധത്തെ എതിർത്തു.
ആൺസുഹൃത്തിനൊപ്പം പോകാനായിരുന്നു താത്പര്യമെന്നായിരുന്നു യുവതി പറഞ്ഞത്. അങ്ങനെ ഇവർ ഒരുമിച്ചു ജീവിക്കുന്നതിനിടയിലാണ് യുവതി തൂങ്ങി മരിച്ചത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കി.
തുടർന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് യുവതി തൂങ്ങി മരിച്ചത്. അഞ്ജനയെ നിഹാസും നാട്ടുകാരും ചേർന്ന് അഴിച്ചിറക്കി കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചു . മരണ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha