മൃതദേഹത്തിന്റെ മുഖം വ്യക്തമല്ല; ഇടത് കൈയിൽ കറുപ്പും കാവിയും ചരട്; തലയിൽ വെള്ള തോർത്ത് കൊണ്ടൊരു കെട്ട്; കോഴിക്കോട് കനാലിൽ അഴുകിയ നിലയിൽ മൃതദേഹം

കോഴിക്കോട് നടുക്കുന്ന സംഭവം. വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം. മാഹി കനാലിലെ നടപാലത്തിനടുത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ മുഖം വ്യക്തമല്ലായിരുന്നു . നൈറ്റിയായിരുന്നു മൃതദേഹത്തിന്റെ വേഷം. തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിരുന്നു . ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിരുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വടകര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വടകര സ്റ്റേഷൻ പരിധിയിൽ സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകൾ ഇല്ലാത്തതിനാൽ മറ്റു സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത ഇത്തരം കേസുകൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം .
https://www.facebook.com/Malayalivartha