Widgets Magazine
02
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും മഴയെത്തുന്നു: നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്കടക്കം മുന്നറിയിപ്പ്...


മില്‍ക്ക് ബാങ്ക് വന്‍വിജയം: 17,307 കുഞ്ഞുങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു; 3 ആശുപത്രികളില്‍ മില്‍ക്ക് ബാങ്ക്, രണ്ടിടങ്ങളില്‍ സജ്ജമായി വരുന്നു: മുലപ്പാല്‍ കുഞ്ഞുങ്ങളുടെ അവകാശം: മുലയൂട്ടല്‍ വാരാചരണം


പട്ടാപകൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; ആലപ്പുഴയെ നടുക്കി തുരുതുരെ യുവാവിനെ വെട്ടി: തിരുവനന്തപുരം സ്വദേശികൾ വിറപ്പിച്ചത് മണിക്കൂറുകൾ...


ബംഗളൂരു നഗരത്തെ നടുക്കി ഒരു കൊലപാതകം..13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ..; പണം ആവശ്യപ്പെട്ട് പിതാവിന് സന്ദേശം, പിന്നാലെ കണ്ടത്..


ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ.. ഇതിന്റെ പല ഭാ​ഗങ്ങളും പൊട്ടിയ നിലയിലാണ്.. മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്..

വല്ലാത്തൊരു പൊല്ലാപ്പ്... ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം, മനുഷ്യക്കടത്ത്- മത പരിവര്‍ത്തന ആരോപണങ്ങള്‍ ഏറ്റെടുത്ത് വിഷ്ണു ദേവ് സായ്; യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കാണും

31 JULY 2025 11:53 AM IST
മലയാളി വാര്‍ത്ത

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇനി പ്രതീക്ഷ അമിത്ഷായിലാണ്. യുഡിഎഫ് എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ അനുഭാവപൂര്‍വമായ നിലപാട് എടുക്കാമെന്ന ഉറപ്പ് അമിത് ഷാ നല്‍കിയെന്നാണ് സൂചന.

അതേ സമയം വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം നോട്ടീസ് നല്‍കും. കഴിഞ്ഞ 3 ദിവസങ്ങളില്‍ നല്‍കിയ നോട്ടീസുകള്‍ തള്ളിയിരുന്നു. ഇന്നലെ ലോക്‌സഭയിലെ ശൂന്യവേളയില്‍ എംപിമാര്‍ വിഷയം ഉന്നയിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്.

പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവര്‍ത്തനവും നടന്നു എന്ന ആരോപണം ഏറ്റെടുത്താണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികള്‍ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും വിഷ്ണു ദേവ് സായ്. പെണ്‍കുട്ടികള്‍ ബസ്തറില്‍ നിന്നുള്ളവര്‍ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ആഗ്രയില്‍ നേഴ്‌സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ് കൊണ്ടുവന്നത്. കന്യാസ്ത്രീകള്‍ക്ക് പെണ്‍കുട്ടികളെ ഏല്‍പ്പിച്ചത് നാരായണ്‍പൂര്‍ സ്വദേശി എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വിഷയം എന്‍ഐഎ കോടതിയിലേക്കു നീങ്ങുന്നതോടെ ബിജെപി കേരള ഘടകത്തിനു മേലുള്ള രാഷ്ട്രീയ സമ്മര്‍ദം മുറുകുന്നു. സെഷന്‍സ് കോടതിയില്‍ ജാമ്യം ലഭിക്കുമെന്ന മട്ടിലാണു കേരള ഘടകം നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചത്. ജാമ്യം ലഭിച്ചാല്‍ അതു തങ്ങള്‍ ചെലുത്തിയ സമ്മര്‍ദഫലമാണെന്ന വാദമുയര്‍ത്തി ഇതുവരെയുണ്ടായ ക്ഷീണം മറികടക്കാനുള്ള തയാറെടുപ്പിലുമായിരുന്നു.

ജാമ്യാപേക്ഷയെ സെഷന്‍സ് കോടതിയില്‍ പൊലീസ് എതിര്‍ക്കില്ലെന്ന സൂചനയാണു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കണ്ട ശേഷം ബിജെപി കേരള ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി നല്‍കിയതും. എന്നാല്‍, ജാമ്യം ലഭിച്ചില്ലെന്നു മാത്രമല്ല, വിഷയത്തിന്റെ ഗൗരവമുയര്‍ത്തി എന്‍ഐഎ കോടതിയിലേക്ക് നീങ്ങുന്നതോടെ കേരള ബിജെപി ഉയര്‍ത്തിയ വാദങ്ങളെല്ലാം ദുര്‍ബലമാകുന്നു.

ഛത്തീസ്ഗഡ് സര്‍ക്കാരിനെ കാര്യങ്ങള്‍ പറഞ്ഞുബോധിപ്പിക്കാന്‍ വേണ്ടിവന്നാല്‍ അവിടേക്കു പോകാനും തയാറാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും നിലവില്‍ കേരള ഘടകത്തിന്റെ വാദം അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് അവിടത്തെ മുഖ്യമന്ത്രിയടക്കം നല്‍കുന്നത്. കന്യാസ്ത്രീകള്‍ നടത്തിയത് മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണെന്നു പരസ്യമായി ആരോപിക്കുന്ന ആക്രമണോത്സുക നിലപാടില്‍ ഛത്തീസ്ഗഡ് സര്‍ക്കാരും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കാതെ കേന്ദ്ര സര്‍ക്കാരും നില്‍ക്കുമ്പോള്‍, പാര്‍ട്ടിയുടെ പൊതുനിലപാട് എന്താണെന്ന് കേരള ഘടകത്തിനു വ്യക്തമായി അറിയാം.

ഹിന്ദിമേഖലയില്‍ ബിജെപി പയറ്റുന്ന രാഷ്ട്രീയത്തെ തിരുത്താനൊന്നും കേരള ഘടകത്തിനാവില്ലെന്നതിനു തെളിവുകൂടിയാണ് 6 ദിവസമായി കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന ജയില്‍വാസം. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നുള്ള 2 കേന്ദ്രമന്ത്രിമാര്‍ ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെ പരസ്യ നിലപാടു സ്വീകരിക്കാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. വിഷയത്തില്‍ സുരേഷ് ഗോപി മൗനം പാലിച്ചപ്പോള്‍, കന്യാസ്ത്രീകള്‍ക്കായി നല്‍കിയ ജാമ്യഹര്‍ജിയിലെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്റെ പ്രതികരണം വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഛത്തീസ്ഗഡില്‍ സര്‍ക്കാരുണ്ടെന്നും കേരളത്തിലെ ബിജെപി എന്തിനു വേവലാതിപ്പെടുന്നുവെന്നും സംസ്ഥാനത്തെ ആര്‍എസ്എസ് അനുകൂല കേന്ദ്രങ്ങളില്‍ നിന്നു പ്രതികരണങ്ങള്‍ വന്നതും കേരള നേതൃത്വത്തിനു തലവേദനയായി.

ഛത്തീസ്ഗഡ് സര്‍ക്കാര്‍ കടുംപിടിത്തം ഉപേക്ഷിച്ച് കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവനകളില്‍ മിതത്വം പാലിച്ച കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന ആശങ്കയില്‍ നിലപാട് കടുപ്പിച്ചു. തന്നെ സന്ദര്‍ശിച്ച മന്ത്രി വി.ശിവന്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ ബിജെപി നേതാക്കളെ കടന്നാക്രമിച്ചപ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അതിനു പിന്തുണയെന്നോണം അദ്ദേഹത്തിനൊപ്പം നിന്നു. കന്യാസ്ത്രീകള്‍ക്കു നീതി ലഭിച്ച ശേഷം ചായ കുടിക്കാമെന്ന് ബിജെപിയെ ഉന്നമിട്ട് ക്ലീമീസ് കടുപ്പിച്ചു പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പശു തിന്നുപോകുന്ന ഗതികേടിലാണെന്നു തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് കരുവഞ്ചാലില്‍ നടത്തിയ പ്രതിഷേധ റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി - സംഘപരിവാര്‍ അധികാരത്തിലെത്തിയശേഷം മത ന്യൂനപക്ഷങ്ങള്‍ക്കുനേരെ അതിക്രമങ്ങളേറി. വിശ്വാസമനുസരിച്ചു ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തിനു വേണ്ടിയാണു സംസാരിക്കുന്നത്. ളോഹയിട്ടവരെയും തിരുവസ്ത്രം ധരിച്ചവരെയും ശത്രുക്കളായി കാണാന്‍ തക്കവണ്ണം ജനാധിപത്യം തകര്‍ന്നു. കാലം മാപ്പുതരാത്ത കാപാലികതയാണ് അരങ്ങേറുന്നതെന്നു പറയാന്‍ പേടിയില്ല.

മുന്‍പ് ഇന്ത്യന്‍ ജനസംഖ്യയില്‍ 2.7 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ഇപ്പോള്‍ 2.4 ശതമാനമാണ്. അപ്പോള്‍പ്പിന്നെ എവിടെയാണു മതപരിവര്‍ത്തനം നടക്കുന്നത്? കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാന്‍ ആവശ്യമായ സഹായം ചെയ്യുന്നുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറഞ്ഞിട്ടെന്തായി? മണിപ്പുര്‍ കലാപസമയത്തും ഗോത്രങ്ങളാണ് അക്രമം അഴിച്ചുവിടുന്നതെന്നു പറഞ്ഞു സര്‍ക്കാര്‍ കൈകഴുകുകയാണു ചെയ്തത്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനാകാത്തവര്‍ രാജിവച്ചൊഴിയണം. ഇരയോടൊത്ത് ഓടുകയും വേട്ടക്കാര്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നത് ഇനിയും ഞങ്ങള്‍ വിശ്വസിക്കില്ല. ഓലപ്പാമ്പിനെക്കാട്ടി പേടിപ്പിച്ചതുകൊണ്ട് ഞങ്ങള്‍ വിശ്വാസം വെടിയുകയുമില്ല- പാംപ്ലാനി പറഞ്ഞു.

ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി എത്തുന്നവരില്‍നിന്ന് ആത്മാര്‍ഥമായ സമീപനം പ്രതീക്ഷിക്കുന്നുവെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു തിരുവനന്തപുരം കാത്തലിക് ഫോറം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു രാജ്ഭവനിലേക്കു നടത്തിയ മൗനജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടിയുള്ള പ്രകടനത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, മാര്‍ത്തോമ്മാ സഭ തിരുവനന്തപുരം- കൊല്ലം ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ പീലക്‌സിനോസ് തുടങ്ങിയവരും നൂറുകണക്കിനു വിശ്വാസികളും അണിനിരന്നു. ക്രൈസ്തവര്‍ 2000 വര്‍ഷമായി മതപരിവര്‍ത്തനം നടത്തുന്നെന്നാണു പ്രചാരണം. അങ്ങനെയെങ്കില്‍ ക്രൈസ്തവര്‍ ഇപ്പോഴും എങ്ങനെയാണ് ഇന്ത്യന്‍ ജനസംഖ്യയില്‍ 2 ശതമാനത്തില്‍ ഒതുങ്ങിപ്പോയതെന്നു ചിന്തിക്കണമെന്നു മാര്‍ ക്ലീമീസ് പറഞ്ഞു. ആള്‍ക്കൂട്ട വിചാരണ നേരിട്ട സന്യാസിനിമാര്‍ക്കു ജാമ്യം നിഷേധിച്ചപ്പോള്‍ ചിലരുടെ ആഘോഷം കണ്ടു. ഇതാണോ ആര്‍ഷഭാരത സംസ്‌കാരം? ആയിരക്കണക്കിനു കന്യാസ്ത്രീകള്‍ പതിനായിരക്കണക്കിനാളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തടവറയില്‍ അടയ്ക്കപ്പെട്ടത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളാണെന്നും തടയേണ്ട സംവിധാനങ്ങള്‍ നോക്കുകുത്തികളായെന്നും ആര്‍ച്ച്ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു. നീതി മരിച്ചു പോകുന്നോ എന്നു സന്ദേഹിക്കേണ്ട കാലമാണെന്നു ഡോ. ഐസക് മാര്‍ പീലക്‌സിനോസ് പറഞ്ഞു. ഛത്തീസ്ഗഡില്‍ ആദിവാസികളുടെ ജനസംഖ്യ കുറയ്ക്കാനുള്ള ആസൂത്രിതശ്രമം നടക്കുകയാണെന്നു ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ മോണ്‍.ഡോ.ജോണ്‍ തെക്കേക്കര ആരോപിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര, നെയ്യാറ്റിന്‍കര രൂപത സഹായമെത്രാന്‍ ഡോ.ഡി. സെല്‍വരാജന്‍, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. വര്‍ക്കി ആറ്റുപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള എംപിമാരും ഛത്തീസ്ഗഡില്‍നിന്നുള്ള ബിജെപി എംപിമാരും തമ്മില്‍ ലോക്‌സഭയില്‍ കടുത്ത വാക്കേറ്റം. കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ശൂന്യവേളയില്‍ ആദ്യം കെ.സി.വേണുഗോപാലും തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. ഇതിനിടയിലാണ് ബിജെപി എംപിമാര്‍ എഴുന്നേറ്റുനിന്നു ബഹളംവച്ചത്. ഇതിനെതിരെ കേരള എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ഛത്തീസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി ബസ്തര്‍ എംപി മഹേഷ് കശ്യപ് ആരോപിച്ചതും ബഹളത്തിനു കാരണമായി. ബസ്തറിലെ പെണ്‍കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി മതംമാറ്റുന്നുവെന്നും ചൂഷണത്തിനു വിധേയരാക്കുന്നുവെന്നും കശ്യപ് ആരോപിച്ചു. പ്രതിപക്ഷം അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കുകയാണ്, ഇത് തടയാന്‍ ശക്തമായ നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹൈബി ഈഡന്‍ വിഷയം ഉയര്‍ത്തിയപ്പോഴും ബിജെപി എംപിമാര്‍ എതിര്‍ത്തു. ഫ്രാന്‍സിസ് ജോര്‍ജും കേന്ദ്രത്തിന്റെ നീതിപൂര്‍വകമായ ഇടപെടല്‍ തേടി.

ബലമായി ജോലിക്കു കൊണ്ടുപോവുകയാണെന്ന് യുവതികളിലൊരാള്‍ പറഞ്ഞിരുന്നതായി ബിജെപിയുടെ ദുര്‍ഗ് എംപി വിജയ് ബാഗേല്‍ ആരോപിച്ചതും ബഹളത്തിനു കാരണമായി. കന്യാസ്ത്രീകളോട് അതിക്രമം നടത്തിയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെ 'ഉത്തരവാദിത്തപ്പെട്ട ആളുകള്‍' എന്നാണു ബാഗേല്‍ വിശേഷിപ്പിച്ചത്. കേരള എംപിമാരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് എടുത്തു പറഞ്ഞ് വിമര്‍ശിച്ചതോടെ ബഹളം കടുത്തു. തുടര്‍ന്ന് സ്പീക്കര്‍ ബാഗേലിന്റെ മൈക്ക് ഓഫ് ചെയ്തു. ഇന്നലെ രാവിലെയും പാര്‍ലമെന്റ് കവാടത്തില്‍ കേരള എംപിമാര്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നു.

മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധ നടത്തം സംഘടിപ്പിച്ച കോണ്‍ഗ്രസ് ഛത്തീസ്ഗഡ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കെപിസിസി ആസ്ഥാനം മുതല്‍ രാജ്ഭവന്‍വരെ നടത്തിയ മാര്‍ച്ചില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെയും ഛത്തീസ്ഗഡ് സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉടന്‍ അറിയിക്കണമെന്നു സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

സംഘപരിവാര്‍ മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ്. അതിനിടെയാണ് ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തി ബിജെപി നേതാക്കള്‍ കേക്കു വിതരണം ചെയ്യുന്നതെന്നു സതീശന്‍ ആരോപിച്ചു.കേരളത്തിലുയരുന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ ഗവര്‍ണര്‍ അറിയിക്കണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി  (12 minutes ago)

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി  (1 hour ago)

കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികളുടെ മരണം വിഷമാലിന്യം ശ്വസിച്ച്  (1 hour ago)

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 23.45 കോടി രൂപയുടെ എട്ട് പദ്ധതികള്‍  (1 hour ago)

12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന്‍ അറസ്റ്റില്‍  (1 hour ago)

ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം; മികച്ച സഹനടി ഉര്‍വശി, മികച്ച സഹനടന്‍ വിജയരാഘവന്‍  (2 hours ago)

ഇറാനിയെക്കൊണ്ട് ഖമനേയിയെ തീര്‍ക്കും  (5 hours ago)

Fishing boat capsizes in Neendakara, causing accident  (5 hours ago)

എ.കെ.ജി സെൻറർ സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിൽ- ഭൂമിക്കു കരമടവില്ല  (6 hours ago)

വീണ്ടും മഴയെത്തുന്നു: നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്കടക്കം മുന്നറിയിപ്പ്...  (6 hours ago)

മില്‍ക്ക് ബാങ്ക് വന്‍വിജയം: 17,307 കുഞ്ഞുങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു; 3 ആശുപത്രികളില്‍ മില്‍ക്ക് ബാങ്ക്, രണ്ടിടങ്ങളില്‍ സജ്ജമായി വരുന്നു: മുലപ്പാല്‍ കുഞ്ഞുങ്ങളുടെ അവകാശം: മുലയൂട്ടല്‍ വാരാചരണം  (6 hours ago)

പട്ടാപകൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; ആലപ്പുഴയെ നടുക്കി തുരുതുരെ യുവാവിനെ വെട്ടി: തിരുവനന്തപുരം സ്വദേശികൾ വിറപ്പിച്ചത് മണിക്കൂറുകൾ...  (6 hours ago)

കിറ്റുകൾക്ക് മേൽ വീണുപ്പോയ ഒരു ജനതയ്ക്ക് രോഗം വരുമ്പോൾ ചോദ്യം ചോദിക്കാൻ അവകാശം ഇല്ല, പകരം ആ പി ആർ ബലൂൺ നോക്കി കാലനെയും കാത്ത് കിടക്കാം; പണ്ട് പാടിപ്പതിഞ്ഞു പോയ ആ മാവേലി നാടിന്റെ നേരെ ഉൾട്ടയാണ് ഇന്നത്ത  (7 hours ago)

കേന്ദ്ര തീരുമാനം വൈകരുതെന്ന് സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends