Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിശീലനത്തിന്റെ മറവില്‍ ലൈംഗിക പീഡനം: കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ കോച്ച് മനുവിന്റെ കേസ് ... പാറ്റൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി

31 JULY 2025 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പരിശീലകന്‍ എം. മനുവിന്റെ കോച്ച് മനുവിന്റെ കേസ് പാറ്റൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി.
മനുവിന്റെ മറ്റു പീഡന കേസുകള്‍ പാറ്റൂരിലേക്ക് മാറ്റിയതിനാലാണ് ഈ കേസും മാറ്റിയത്. മനുവിന്റെ റിമാന്റ് ആഗസ്റ്റ് 21 വരെ വഞ്ചിയൂര്‍ പോക്‌സോ കോടതി ദീര്‍ഘിപ്പിച്ചു.


അതേ സമയം മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് ( എഫ്എസ് എല്‍ റിപ്പോര്‍ട്ട് ) ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ഉത്തരവിട്ട പ്രകാരംപോലീസ് ഹാജരാക്കി.

തിരുവനന്തപുരം പി എം ജി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി എ ) ആസ്ഥാനം, ആറ്റിങ്ങല്‍, തെങ്കാശി എന്നിവിടങ്ങളില്‍ വച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ തൊണ്ടി മുതലായ പ്രതിയുടെ 2 മൊബൈല്‍ ഫോണുകളുടെ റിപ്പോര്‍ട്ട് ഫോറന്‍സിക് വകുപ്പ് മേധാവി ഹാജരാക്കാനായി ഉത്തരവ്. 2024 ജൂണ്‍ 12 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജാമ്യവും നിരസിച്ചു. ശ്രീവരാഹം വരാഹനഗര്‍ പനോട്ട് മുടുമ്പില്‍ വീട്ടില്‍ എം.മനുവിനാണ് വിചാരണ തീരും വരെ പുറം ലോകം കാണണ്ടെന്ന് വിലയിരുത്തി ജാമ്യം നിരസരിച്ചത്. ഗൗരവമേറിയ കുറ്റാരോപണം നേരിടുന്ന പ്രതി ഇരകളെയും സാക്ഷികളെയും സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചോ മൊഴി മാറ്റിക്കുമെന്ന നിരീക്ഷണത്തോടെയാണ് ജാമ്യ അപേക്ഷ തള്ളിയത്.

2017-18 കാലയളവില്‍ പീഡിപ്പിച്ചുവെന്ന് കാട്ടിയുള്ള 6 പെണ്‍കുട്ടികളുടെ പീഡന പരാതികളില്‍ മനുവിനെതിരെ 6 പോക്‌സോ കേസുകളാണ് 2024 ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തതോടെയാണ് മറ്റു പെണ്‍കുട്ടികളും പരാതിയുമായി രംഗത്തെത്തിയത്.
പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ( ബലാല്‍സംഗം), 354 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബല പ്രയോഗവും കൈയ്യേറ്റങ്ങളും ചെയ്യല്‍) , 354 ( എ ) ( ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനങ്ങളും മുന്നേറ്റങ്ങളോടും കൂടിയുള്ള ലൈംഗിക പീഡനം) , 354 (സി) (ശുചി മുറിയിലും മറ്റും ഒളിഞ്ഞു നോക്കി രസിക്കലും സമ്മതമില്ലാതെ ഫോട്ടോ എടുക്കലും) , 201( തെളിവു നശിപ്പിക്കലും കുറ്റക്കാരനെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി കളവായ വിവരം നല്‍കുകയും ചെയ്യല്‍) , പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ( മൈനര്‍ പെണ്‍കുട്ടികളെ വിവിധ രീതികളില്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കല്‍ ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66 (ഇ) ( വസ്ത്രം മാറുന്ന സമയം നഗ്‌നയായിരിക്കുമ്പോഴോ അടിവസ്ത്രം ധരിച്ചിരിക്കുമ്പോഴോ സ്വകാര്യത ലംഘിച്ചുകൊണ്ട് സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ അയക്കുകയോ ചെയ്യല്‍) എന്നീ ഗുരുതരവും ഗൗരവമേറിയതുമായ കുറ്റങ്ങള്‍ പ്രകാരമാണ് കോടതി സെഷന്‍സ് കേസെടുത്തത്.
ആറു വര്‍ഷം മുന്‍പ് നടന്ന ആദ്യ പീഡനശ്രമക്കേസില്‍ 2024 ജൂണ്‍ 12 ന് ആണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ മറ്റു പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നല്‍കി. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ വാഷ്റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നതാണ് ആദ്യത്തെ കേസ്. അറസ്റ്റിലായതോടെ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും നീക്കി. പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്. ക്രിക്കറ്റ് സെലക്ഷനായി ബി.സി.സി.ഐ.ഐ.ക്ക് ശരീരഘടന വ്യക്തമാകുന്ന ചിത്രങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയത്. സെലക്ഷന് വേണ്ടി 'ബോഡി ഷേപ്പ്' അറിയണമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. നിരന്തരം ഇത്തരം നഗ്‌നചിത്രങ്ങള്‍ വാങ്ങി പ്രതി മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിന്റെ ഫോണ്‍ കോടതി മുഖേന ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് കേസ്. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വച്ച് പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായും വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴികളും പോലീസ് കുറ്റപത്രത്തിലുണ്ട്.
പറയുന്നത് അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍ നിന്ന് പുറത്താക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്.


പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നര വര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.

2024 ജൂണ്‍ ആദ്യം കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതി വന്നത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തി.
ഇതിനുപുറമേ നൈറ്റ് പ്രാക്ടീസിനിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുന്നതും പതിവാണെന്നും പരാതികളില്‍ പറയുന്നു.

മനുവിനെതിരേ പരാതി നല്‍കിയ അധ്യാപകര്‍ക്ക് അസോസിയേഷന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രജിത് രാജേന്ദ്രന്‍ പറഞ്ഞു. ആദ്യത്തെ കേസ് വന്നപ്പോള്‍ മറ്റു കുട്ടികളോടെല്ലാം അന്വേഷിച്ചിരുന്നു. അന്ന് കുട്ടികളെല്ലാം മനുവിന് അനുകൂലമായാണ് മൊഴിനല്‍കിയത്.
തെങ്കാശിയിലെ ടൂര്‍ണമെന്റ് അസോസിയേഷന്‍ അറിഞ്ഞിട്ട് പോയതല്ല. കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പൊതുവെ കുറവായതിനാല്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും കോച്ചും ചേര്‍ന്ന് തീരുമാനമെടുത്താണ് തെങ്കാശിയിലേക്ക് പോയത്. പരിശീലനത്തിനെത്തുന്ന കുട്ടികളില്‍ നിന്ന് അസോസിയേഷന്‍ ഫീസ് ഈടാക്കിയിട്ടില്ല. ഏപ്രില്‍ മാസം പകുതിയോടെ മനു രാജിവച്ചിരുന്നതായും ഇതിനുശേഷമാണ് പുതിയ പരാതി വന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends