Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാല മാറ്റം... പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി

31 JULY 2025 12:39 PM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ അവധിക്കാല മാറ്റത്തില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട് വിദ്യാഭ്യസ മന്ത്രി . മധ്യവേനലവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ചര്‍ച്ചയില്‍ മെയ് - ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നു. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

'ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?'- വി ശിവന്‍കുട്ടി കുറിപ്പില്‍ പറയുന്നു.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ....

കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (23 minutes ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (34 minutes ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (46 minutes ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (55 minutes ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (1 hour ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (1 hour ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (1 hour ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (1 hour ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (1 hour ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (1 hour ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (2 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (2 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (2 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (2 hours ago)

Malayali Vartha Recommends