മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം

സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മിഥുന്റെ മാതാപിതാക്കള്‍ക്ക് സഹായധനമായി10 ലക്ഷം രൂപ അനുവദിക്കും. പൊതു വിദ്യാഭ്യസ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്ന് 3 ലക്ഷം രൂപ അടിയന്തര സഹായം മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്.
കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നല്‍കിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മിഥുന്റെ വീട്ടിലെത്തി നാളെ കൈമാറുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു. തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് 10 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പുറമെ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗെയിഡ്‌സ് മുഖാന്തിരം വീട് വെച്ച് നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ക്ലാസ് മുറിയോട് ചേര്‍ന്ന തകര ഷെഡിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാന്‍ കയറിയ മിഥുന്‍ മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.
പതിറ്റാണ്ടുകളായി അപകടകരമായ നിലയില്‍ ലൈന്‍ പോയിട്ടും ആരും അനങ്ങിയിരുന്നില്ല. 8 വര്‍ഷം മുമ്പ് താല്‍ക്കാലികമായ കെട്ടിയ ഷെഡിനും അനുമതിയില്ലായിരുന്നു. മരണത്തിന് പിന്നാലെ പ്രഥാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂള്‍ മാനേജ്‌മെനറ് പിരിച്ചുവിട്ടു. മാനേജറെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂളിന്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു. വ്യാപകമായ പ്രതിഷേധം തണുപ്പിക്കാനാണ് സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെതിരെ ഒടുവില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha