Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഹസ്സന്‍ നസറുള്ള പോരാളി ; ബ്രിട്ടനില്‍ തലപൊക്കി മക്കെ

31 JULY 2025 06:28 PM IST
മലയാളി വാര്‍ത്ത

ലോകത്തിന് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാതെ മധ്യേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഏറ്റവും നിറഞ്ഞു നിന്ന പേരായിരുന്നു ഹസന്‍ നസറല്ല എന്നത്. ഇസ്രയേലിനെ നേരിട്ട് വെല്ലുവിളിക്കാന്‍ ശേഷിയുള്ള സായുധസംഘം എന്ന നിലയിലേയ്ക്ക് ഹിസ്ബുള്ളയെ വളര്‍ത്തിയ നസറല്ല പക്ഷെ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്ന് തന്നെ പറയാം. സ്വന്തം അനുയായികള്‍ക്കും സഖ്യകക്ഷികള്‍ക്കും മുന്നില്‍ പോലും അപൂര്‍വ്വമായി പ്രത്യക്ഷപ്പെട്ടിരുന്ന നസറല്ലയുടെ ജീവിതത്തിന് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ മരണം പോലെ തന്നെ രഹസ്യാത്മകതയുടെ ഒരു ആവരണമുണ്ടായിരുന്നു.

ഇസ്രയേലിന് ഭീഷണിയുയര്‍ത്തുന്ന ഒരു സായുധസംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ മൊസാദിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് താനാണെന്ന് നസറല്ലയ്ക്ക് അറിയാമായിരുന്നു എന്നാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നസറല്ല സ്വീകരിച്ച കരുതലുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സ്വന്തം അനുയായികളുടെ വലയത്തില്‍ ഏറ്റവും സുരക്ഷിതനാണെന്ന കരുതുന്ന ഒളിയിടത്തില്‍ വെച്ചായിരുന്നു ഇസ്രയേല്‍ നസറല്ലയുടെ ജീവനെടുത്തത്. നസറല്ലയെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി എന്ന് പുകഴ്ത്തിയത് ഇസ്ലാമിക പുരോഹിതന്‍ സയ്യിദ് ഹുസൈന്‍ മക്കെ ആയിരുന്നു . ഇപ്പോള്‍ മക്കെ ബ്രിട്ടനിലെ പീക്ക് ജില്ലയില്‍ പരിശീലന ക്യാമ്പ് നടത്തുന്നതായി കണ്ടെത്തി എന്നതാണ് ഞെട്ടിക്കുന്ന വിവരം .

സ്പിരിച്ച്വല്‍ വാറിയര്‍ എന്ന പേരിലാണ് ഇയാള്‍ ക്യാമ്പ് നടത്തിയിരുന്നത്. ഷിയ പ്രഭാഷകനായ സയ്യിദ് ഹുസൈന്‍ മക്കെ ആണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ വെട്ടിലായിരിക്കുന്നത്. ദൈവകേന്ദ്രീകൃത പുരുഷത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഇയാള്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്നത്.ഹിസ്ബുള്ള ഭീകരരും ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ അംഗങ്ങളും കൊല്ലപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഇയാള്‍ വലിയ തോതിലുള്ള ദുഖം രേഖപ്പെടുത്തുന്നത് പതിവാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇയാള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളാണ് നസറുള്ള എന്നും അദ്ദഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വന്‍ ജനക്കൂട്ടം അവരുടെ പ്രതിരോധമാണ് സൂചിപ്പിക്കുന്നത് എന്നുമാണ് ഹുസൈന്‍ മക്കെ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. നസറല്ലയുടെ കൊലപാതകം ലോകവ്യാപകമായി ഷിയാ വിഭാഗക്കാരെ വൈകാരികമായി വേദനിപ്പിച്ചിരുന്നു.. നസറല്ലയുടെ കൊലപാതകത്തിന്റെ പിറ്റേന്ന് ഇറാഖില്‍ പിറന്ന നൂറോളം നവജാതശിശുക്കള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയത് മധ്യേഷ്യയിലെ ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ നസറല്ലയുടെ സ്വാധീനത്തിന് അടവരയിടുന്നുണ്ട്. ഹിസ്ബുള്ളയെ സംബന്ധിച്ച് കേവലം സൈനീകതന്ത്രജ്ഞന്‍ മാത്രമായിരുന്നില്ല നസറല്ല. ഹിസ്ബുള്ളയുടെ രാഷ്ട്രീയആത്മീയ പ്രകാശനത്തിന്റെ തലയും നാവുമായിരുന്നു നസറല്ല.

ഹിസ്ബുള്ള തീവ്രവാദ സംഘടനയെ യു.കെ നേരത്തേ തന്നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നതാണ്. ഹിസ്ബുള്ളയുടെ നേതാവായിരുന്ന മുഹമ്മദ് ബാല്‍ബക്കി കൊല്ലപ്പെട്ട സമയത്തും ഇയാള്‍ പരസ്യമായി അയാളെ കുറിച്ച് പുകഴ്ത്തി സംസാരിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ബാല്‍ബക്കിയുടെ ചിത്രത്തിന് ഒപ്പം ഇയാള്‍ കുറിച്ചത് എനിക്ക് അങ്ങയെ വല്ലാതെ മിസ് ചെയ്യുന്നു എന്നാണ്. ഒരു ആരാധനാലയത്തിന് സമീപം ഹുസൈന്‍ മക്കെ കുനിഞ്ഞിരുന്ന് പ്രാര്‍ത്ഥിക്കുന്ന ചിത്രവും സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍േെ മക്ക ഒരു ഭീകരസംഘടനയിലും അംഗമല്ല എന്നാണ് ഇയാളുടെ അഭിഭാഷകന്‍ പറയുന്നത്. ഈ മാസം 30 മുതല്‍ അടുത്ത മാസം
മൂന്ന് വരെ ഡെര്‍ബിഷയറിലെ ഡാര്‍വിന്‍ ലേക്ക് എന്ന സ്ഥലത്ത് ഒരു വേനല്‍ക്കാല ക്യാമ്പ് നടത്തുകയാണ് ഹുസൈന്‍ മക്കെ.

ഈ ക്യാമ്പില്‍ യുവാക്കള്‍ ബോക്‌സിംഗ് പരിശീലനം നടത്തുന്നതിന്റെയും വ്യായാമം നടത്തുന്നതിന്റെയും പുരോഹിതര്‍ പ്രസംഗിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഈ പരിപാടിയുടെ പ്രൊമോഷണല്‍ വീഡിയോകളില്‍ കാണാം. പുരുഷ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പാഠ്യപദ്ധതി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒളിമ്പ്യന്‍മാരായ ഗുസ്തി പരിശീലകര്‍, സ്‌ട്രൈക്കിംഗ് പരിശീലകര്‍, ഫിറ്റ്‌നസ് പരിശീലകര്‍, ബിസിനസ്സ് പരിശീലകര്‍, ഇസ്ലാമിക പണ്ഡിതര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ ക്ലാസെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. അക്രമത്തില്‍ ഏര്‍പ്പെടാന്‍ ആരേയും പരിശീലിപ്പിക്കുന്നില്ല എന്നാണ് അവരുടെ വാദം.

ഒരു ആത്മീയ യോദ്ധാവാകാന്‍, നിങ്ങള്‍ സ്വയം കണ്ടെത്തലിന്റെ യാത്ര ആരംഭിക്കണമെന്നും ഭയത്താല്‍ തളരരുതെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. വെയിറ്റിംഗ് ലിസ്റ്റ് വളരെ നീണ്ടതായതിനാല്‍ ക്യാമ്പിലേക്ക്് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് സ്പിരിച്വല്‍ വാരിയറിന്റെ വെബ്‌സൈറ്റ് പറയുന്നു. തങ്ങളുടെ പാത സ്വീകരിക്കുന്നവര്‍ക്ക് ലിബിഡോ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗുളികകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും മക്കെ വില്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (34 minutes ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (40 minutes ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (56 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (59 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (2 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

Malayali Vartha Recommends