3 ദിവസം സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്രതിഭ പോയത് അവിടേക്ക് ! വീടിനുള്ളിൽ ജീവനൊടുക്കും മുമ്പ് പറഞ്ഞത് അക്കാര്യം !

നെയ്യാറ്റിൻകരയിൽ സുഹൃത്തുക്കളില്ല എന്ന മനോവിശമത്തിൽ ആത്മഹത്യ ചെയ്ത പ്ലസ്സ് വൺ വിദ്യാർത്ഥി. നെയ്യാറ്റിൻകര ഊരുട്ടുകരയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേൾക്കുന്ന കാരണമാണിത്. എന്നാൽ എസ്.എസ്.എൽ.സി സേ പരീക്ഷ കഴിഞ്ഞ ഇഷ്ടപ്പെട്ട സ്കൂളിൽ ജോയിൻ ചെയ്ത് ഒരാഴ്ച പോലും സ്കൂളിൽ പോകാതിരുന്ന പ്രതിഭയുടെ മരണ കാരണം അത് മാത്രമെന്ന് പറഞ്ഞാൽ അത്ര വിശ്വാസ്യയോഗ്യമല്ല.
നിലവിൽ നിസാര കാര്യങ്ങൾക്ക് ആത്മഹത്യയെന്ന ചിന്തയിലെത്തുന്ന വിദ്യാർത്ഥി സമൂഹം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇതും അത്തരത്തിലൊന്നെന്ന് കരുതി തള്ളിക്കളയാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമാണ് ഉരുട്ടുകാല സ്വദേശി രാജേഷ് - പ്രീത ദമ്പതികളുടെ മകൾ പ്രതിഭ (16) ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഈ സ്കൂളിൽ പഠിക്കാൻ താത്പര്യമില്ലെന്ന് നിരന്തരം വീട്ടിൽ പരാതി പറയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിൻകര മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നെയ്യാറ്റിൻകര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha