ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍

കാറില്‍ കഞ്ചാവ് കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍. വട്ടിയൂര്‍ക്കാവ് ഐ.എ.എസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം (35), ഭാര്യ രശ്മി (31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍ (24), രാജാജി നഗര്‍ സ്വദേശി സഞ്ജയ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് അരക്കിലോ എം.ഡി.എം.എ, ഒന്‍പത് ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാന്‍സാഫ് പൊലീസ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ കോവളം ജംഗ്ഷനില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കാറീല്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം കോവളത്ത് മഫ്ടിയിലുണ്ടായിരുന്നു. പൊലീസ് പിന്തുടരുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
കൊല്ലം ചാത്തന്നൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന കടത്തിയത്. ബംഗളുരുവില്‍ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്‌നാട്ടിലെ കാവല്ലൂരിലെത്തുകയും സുഹൃത്തുക്കളോട് കാറുമായി അവിടെ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കന്യാകുമാരിയിലെത്തിയ സംഘം അവിടെ നിന്ന് തീരദേശ റോഡു വഴിയാണ് കോവളത്ത് എത്തിയത്.
https://www.facebook.com/Malayalivartha



























