ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം... രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പൊലീസ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പനരുവി ഒരേക്കര്‍ കോളനി ശ്രീതങ്കത്തില്‍ ശ്രീതു (27), ഷെഫീക്ക് (35)എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വ്യാഴം വൈകിട്ട് ആറിനാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീതുവും തടിക്കാട് സ്വദേശിയായ ഷെഫീക്കും അകന്നു കഴിയുകയായിരുന്നു.
മദ്യലഹരിയില്‍ എത്തിയ ഷെഫീക്ക് ശ്രീതുവിനെ വിളിച്ച് മുറിയില്‍ കയറ്റിയ ശേഷം കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇരുവരെയും പുനലൂര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ ശ്രീതുവിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























