സി.പി.എം തിരുമാറാടി ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശ രാജുവിനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സി.പി.എം തിരുമാറാടി ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശ രാജുവിനെ (56) വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍, എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍, കര്‍ഷകസംഘം സംഘടനകളുടെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗമാണ്.
ബുധനാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. ടോര്‍ച്ചിന്റെ വെളിച്ചം കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്നു. ഏതാനും ദിവസംമുമ്പ് ഇവര്‍ പാര്‍ട്ടി നേതാക്കള്‍ക്കയച്ച ശബ്ദസന്ദേശം വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിട്ടുണ്ട്.
പാര്‍ട്ടിയുടെ ഇത്രയധികം ചുമതലകള്‍ വഹിച്ചിട്ടും തന്റെ വീട്ടിലേക്കുള്ള വഴിക്ക് താന്‍ ജീവനോളം സ്‌നേഹിച്ച പാര്‍ട്ടിയും നേതാക്കളും തടസ്സം നിന്നെന്നായിരുന്നു സന്ദേശം. ഏതാനും വര്‍ഷംമുമ്പ് തന്റെ മകന്‍ ഹൃദ്രോഗബാധിതനായി കുഴഞ്ഞുവീണപ്പോള്‍ വഴിയില്ലാത്തതിനാല്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനായി കഴിഞ്ഞില്ല. അതിനാല്‍ മരണം സംഭവിച്ചെന്നും തനിക്കും ഇതേ അനുഭവം ഉണ്ടായേക്കാമെന്നും സന്ദേശത്തിലുണ്ട്.
മകന്‍: പരേതനായ നിഷു. മരുമകള്‍: അഞ്ജലി (നഴ്‌സ്, സൗദി). സംസ്‌കാരം വെള്ളിയാഴ്ച നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കുന്നതാണ് . രാവിലെ ഒമ്പതുമുതല്‍ തിരുമാറാടി ടാഗോര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























